കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു നേരെ ബോംബേറ്; ആറു ബിജെപി പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ നങ്ങാരത്ത് പീടികയിൽ കോടിയേരിയുടെ പ്രസംഗവേദിയ്ക്കു നേരെ ഇന്നലെ വൈകുന്നേരമാണ് ബിജെപി പ്രവർത്തകർ ബോംബെറിഞ്ഞത്. സ്ഫോടക ശേഷി കുറഞ്ഞ ബോംബായിരുന്നതിനാൽ ആളപായം ഉണ്ടായില്ല.

കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു നേരെ ബോംബേറ്; ആറു ബിജെപി പ്രവർത്തകർക്കെതിരെ കേസ്

തലശേരിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പൊതുപരിപാടിക്കു സമീപത്തേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ആറു ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

കണ്ണൂർ  നങ്ങാരത്ത് പീടികയിൽ കോടിയേരിയുടെ പ്രസംഗവേദിയ്ക്കു നേരെ ഇന്നലെ വൈകുന്നേരമാണ് ബിജെപി പ്രവർത്തകർ ബോംബെറിഞ്ഞത്.  സ്ഫോടക ശേഷി കുറഞ്ഞ ബോംബായിരുന്നതിനാൽ ആളപായം ഉണ്ടായില്ല. അതിനാൽത്തന്നെ ബോംബേറ് സിപിഐഎമ്മിനെ പ്രകോപിപ്പിക്കാനുള്ള ലക്ഷ്യത്തോടെയെന്നാണ് പോലീസ് കരുതുന്നത്.


പ്രദേശത്ത് സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികളും അലങ്കാരങ്ങളും അക്രമികൾ കരി ഓയിലൊഴിച്ച് വൃത്തികേടാക്കിയിരുന്നു.

അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകത്തിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബോംബു കഥയെന്നാണ് ബിജെപി ആരോപിക്കുന്നത്.

ബോംബേറിന് പിന്നാലെ ഉളിക്കല്ലിലും ചാവശേരിയിലും ആർഎസ്എസ് ശാഖകൾക്കു നേരെ അക്രമമുണ്ടായി. ഉളിക്കൽ പഞ്ചായത്തിൽ ആർഎസ്എസ് ഹർത്താൽ ആചരിച്ചു.