കോടിയേരിയുടെ പ്രസംഗവേദിയ്ക്കു നേരെ ബോംബേറ്

കോടിയേരിക്ക് സമീപം നങ്ങാറത്ത് പീടികയിലാണ് ആക്രമണം ഉണ്ടായത്.

കോടിയേരിയുടെ പ്രസംഗവേദിയ്ക്കു നേരെ ബോംബേറ്

കണ്ണൂര്‍: നങ്ങാരത്ത് പീടികയിൽ കോടിയേരിയുടെ പ്രസംഗവേദിയ്ക്കു നേരെ ബോംബേറ്.

രക്തസാക്ഷി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവേയാണ് കോടിയേരി പ്രസംഗിക്കുന്ന വേദിയുടെ സമീപത്തേക്ക് ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്.

കോടിയേരിക്ക് സമീപം നങ്ങാറത്ത് പീടികയിലാണ് ആക്രമണം ഉണ്ടായത്.

വലിയ സ്ഫോടകശേഷി ഇല്ലാത്ത ബോംബാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ പ്രകോപനം മാത്രം ലക്ഷ്യമിട്ടു കൊണ്ടു ആക്രമണമായിരുന്നു ഇതെന്ന് പോലീസ് സംശയിക്കുന്നു.ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

പ്രദേശത്ത് സ്ഥാപിച്ചിരുന്ന പ്രചാരണ സാധനങ്ങളിലും അലങ്കാരങ്ങളിലും കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.

മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പോലീസ് സന്നാഹം പ്രദേശത്ത്‌ ക്യാമ്പ് ചെയ്യുന്നുണ്ട്.

Read More >>