ഓംപുരി വിടവാങ്ങി

നാടകലോകത്തുനിന്നും സിനിമയിലേക്ക് എത്തിയ അദ്ദേഹത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഓംപുരി വിടവാങ്ങി

പ്രശസ്ത ബോളിവുഡ് താരം ഓംപുരി(66) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടകലോകത്തുനിന്നും സിനിമയിലേക്ക് എത്തിയ അദ്ദേഹത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ ഓംപുരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. രാവിലെ അന്ധേരിയിലെ വസതിയിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു.

1976ല്‍ മറാത്തി സിനിമയിലൂടെയായിരുന്നു ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനു മുമ്പ് നാടകമായിരുന്നു ഓംപുരിയുടെ ലോകം.
രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഓംപുരിയെ 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു. പാക്കിസ്ഥാനി, ബ്രിട്ടീഷ്, ഹോളിവുഡ് ചിത്രങ്ങളിലും ഓംപുരി സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ലെനിന്‍ രാജേന്ദ്രന്റെ പുരാവൃത്തം എന്ന ചിരതത്തിലൂടെ മലയാളത്തില്‍ എത്തിയ ഓംപുരി സംവത്സരങ്ങള്‍, ജയറാം നായകനായ ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Read More >>