കണ്ണൂരില്‍ അക്രമം തുടരുമെന്ന വെല്ലുവിളിയുമായി ബിജെപി നേതാവ് എംടി രമേശ്

സമാധാന ശ്രമങ്ങളുടെ ഭാഗമായി കൂടിയ യോഗങ്ങളില്‍ പല തീരുമാനങ്ങളും എടുത്തിരുന്നു.എന്നാല്‍ അതെല്ലാം ലംഘിച്ചു അക്രമത്തിന്റെ വഴിയേ തന്നെയാണ് സിപിഐഎമ്മിന്റെ യാത്ര. ഈ സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികള്‍ക്കും മാറിച്ചിന്തിക്കേണ്ടി വരും- രമേശ് പറഞ്ഞു.

കണ്ണൂരില്‍ അക്രമം തുടരുമെന്ന വെല്ലുവിളിയുമായി ബിജെപി നേതാവ് എംടി രമേശ്

കണ്ണൂരില്‍ അക്രമം തുടരുമെന്ന വെല്ലുവിളിയുമായി ബിജെപി മനതാവ് എംടി രമേശ് രംഗത്ത്. കണ്ണൂരില്‍ നടന്ന സമാധാന യോഗങ്ങളിലെ ധാരണകള്‍ സിപിഐഎം ലംഘിച്ചിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ മറ്റു പാര്‍ട്ടികള്‍ക്കും മാറിച്ചിന്തിക്കേണ്ടി വരുമെന്നും എംടി രമേശ് പത്രസമ്മേളനത്തില്‍പറഞ്ഞു.

കണ്ണൂരില്‍ അക്രമത്തിലൂടെ മാത്രമേ മുന്നോട്ടു പോകുകയുള്ളുവെന്നു സിപിഐഎം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സമാധാന ശ്രമങ്ങളുടെ ഭാഗമായി കൂടിയ യോഗങ്ങളില്‍ പല തീരുമാനങ്ങളും എടുത്തിരുന്നു.എന്നാല്‍ അതെല്ലാം ലംഘിച്ചു അക്രമത്തിന്റെ വഴിയേ തന്നെയാണ് സിപിഐഎമ്മിന്റെ യാത്ര- രമേശ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികള്‍ക്കും മാറിച്ചിന്തിക്കേണ്ടി വരുമെന്നും രമേശ് പറഞ്ഞു. സിപിഐഎം അക്രമരാഷ്‌രടീയം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>