ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ വാര്‍ത്ത വ്യാജമോ?; സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥരീകരിക്കാത്ത വാര്‍ത്ത ആഘോഷിക്കുന്നത് ബിജെപി മാത്രം

നോട്ടുനിരോധനത്തെ തുടര്‍ന്നു നഷ്ടപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഈ വാര്‍ത്ത സത്യമാണോ അല്ലയോ എന്നുള്ളതു സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം സ്ഥിരീകരണം നല്‍കാത്തതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.

ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ വാര്‍ത്ത വ്യാജമോ?; സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥരീകരിക്കാത്ത വാര്‍ത്ത ആഘോഷിക്കുന്നത് ബിജെപി മാത്രം

ഇന്ത്യ തിരയുന്ന ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ യുഎഇ ആസ്ഥാനമാക്കിയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്ത വ്യാജമാണെന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമോ വിദേശകാര്യമന്ത്രാലയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കേ മോദിക്കു സംഭവത്തില്‍ കടപ്പാടു നല്‍കി ബിജെപിയും രംഗത്തെത്തി.

യുഎഇ സന്ദര്‍ശനവേളിയില്‍ ദാവൂദിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മോദി യുഎഇ അധികൃതകര്‍ക്കു കൈമാറിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ നടപടിയെടുത്തതെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്ത സംബന്ധിച്ച സത്യാവസ്ഥ ഇതിവരയ്ക്കും പുറത്തു വന്നിട്ടില്ല. വാര്‍ത്ത ആദ്യം പ്രചരിച്ചത് സോഷ്യല്‍മീഡിയയിലാണ്. പിന്നാലെ അതു ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
നോട്ടുനിരോധനത്തെ തുടര്‍ന്നു നഷ്ടപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഈ വാര്‍ത്ത സത്യമാണോ അല്ലയോ എന്നുള്ളതു സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം സ്ഥിരീകരണം നല്‍കാത്തതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.

ഇന്ത്യ യുഎഇയ്ക്ക് നല്‍കിയ പട്ടിക പ്രകാരം ദാവൂദിന് 15,000 കോടിയുടെ സ്വത്ത് യുഎഇയിലുണ്ടെന്നാണു മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. ദാവൂദിന്റെ സ്വത്തുവകകളില്‍ വലിയൊരു ഭാഗവും ദുബായ് കേന്ദ്രീഏകരിച്ചാണുള്ളത്. ദാവൂദ് ഇപ്പോള്‍ പാകിസ്താനിലാണുള്ളതെന്നാണ് കരുതപ്പെടുന്നത്. മുംബൈ സ്‌ഫോടനത്തില്‍ ദാവൂദിനും അതുവഴി പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്കും ബന്ധമുണ്ടെന്ന കെണ്ടത്തലിനെത്തുടര്‍ന്നാണ് ഇന്ത്യ ദാവൂദിനെതിരെയുള്ള നീക്കം ശക്തമാക്കിയത്.

Read More >>