സിപിഐഎം അക്രമങ്ങള്‍ക്കെതിരെയുള്ള ബിജെപി കൂട്ടായ്മയിലേക്കു എംടിയേയും കമലിനെയും ക്ഷണിക്കും

എംടി വാസുദേവന്‍ നായരുടെയും കമലിന്റെയും വീടുകളില്‍ പോയിക്ഷണിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. ഇവര്‍ ക്ഷണം സ്വീകരിക്കാതെ വരികയാണെങ്കില്‍ അതിനെ മുന്‍നിര്‍ത്തി ഇവരുടെ നിലപാടുകളെ ചോദ്യം ചെയ്യാമെന്നുള്ള ലക്ഷ്യവും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന കരുതുന്നു.

സിപിഐഎം അക്രമങ്ങള്‍ക്കെതിരെയുള്ള ബിജെപി കൂട്ടായ്മയിലേക്കു എംടിയേയും കമലിനെയും ക്ഷണിക്കും

സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധക്കൂട്ടായ്മയിലേക്കു സാഹത്യകാരന്‍ എംടി വാസുദേവന്‍ നായരേയും സംവിധായകന്‍ കമലിനെയും ക്ഷണിക്കാനുള്ള നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തില്‍ വളര്‍ന്നുവരുന്ന സിപിഐഎം അക്രമങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണു ബിജെപിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കുന്നതെന്നു ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ എംഎസ് കുമാര്‍ നാരദാ ന്യൂസിനോടു പറഞ്ഞു.


പ്രസ്തുത പരിപാടയില്‍ പങ്കെടുക്കാനായി എംടിയേയും കമലിനെയും ക്ഷണിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. എംടിക്കും കമലിനുമെതിരെ സംസാരിച്ചതിന്റെ പേരില്‍ സാംസ്‌കാരിക നായകരുടെ പക്ഷത്തുനിന്നുമുണ്ടാകുന്ന ബിജെപിക്കെതിരെയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള ലക്ഷ്യവും ഈ നീക്കത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്.

എംടി വാസുദേവന്‍ നായരുടെയും കമലിന്റെയും വീടുകളില്‍ പോയിക്ഷണിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. ഇവര്‍ ക്ഷണം സ്വീകരിക്കാതെ വരികയാണെങ്കില്‍ അതിനെ മുന്‍നിര്‍ത്തി ഇവരുടെ നിലപാടുകളെ ചോദ്യം ചെയ്യാമെന്നുള്ള ലക്ഷ്യവും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന കരുതുന്നു. എന്നാല്‍ എംടിയേയും കമലിനെയും മാത്രമായിട്ടല്ല, സംസ്ഥാനത്തെ എല്ലാ സാഹിത്യ പ്രവര്‍ത്തകരെയും ക്ഷണിക്കുന്ന കൂട്ടത്തില്‍ ഇവര്‍ക്കും ക്ഷണമുണ്ടാകുമെന്നാണ് എംഎസ് കുമാര്‍ പറയുന്നത്.

''പാലക്കാട് കഞ്ചിക്കോട്ട് വീട്ടമ്മയായ വിമല പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ബിജെപി ഒരു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക നായകരേയും സാഹത്യകാരന്‍മാരേയും പ്രതിഷേധപരിപാടയിലേക്കു ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരേയും ക്ഷണിക്കുന്ന കൂട്ടത്തില്‍ ഒരുപക്ഷേ എംടിക്കും കമലിനും ക്ഷണമുണ്ടാകും. അതില്‍ക്കവിഞ്ഞുള്ള ഒരു നീക്കവും ബിജെപിയുടെ ഭാഗത്തുനിന്നുമില്ല''- എംഎസ് കുമാര്‍ പറഞ്ഞു.

Read More >>