ദക്ഷിണ കന്നഡ കത്തിക്കുമെന്നു ബിജെപി എംപിയുടെ ഭീഷണി

രണ്ടുമാസം മുമ്പു കൊല്ലപ്പെട്ട കാര്‍ത്തിക് രാജ് എന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ പൊലീസ് പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എംപി ഭീഷണിയുമായി രംഗത്തെത്തിയത്.

ദക്ഷിണ കന്നഡ കത്തിക്കുമെന്നു ബിജെപി എംപിയുടെ ഭീഷണി

കര്‍ണാടകയിലെ തീരനഗരമായ ദക്ഷിണ കന്നഡ കത്തിക്കുമെന്നു ബിജെപി എംപിയുടെ ഭീഷണി. ദക്ഷണി കന്നഡ കൂടി ഉള്‍പ്പെട്ട പ്രദേശത്തിന്റെ പാര്‍ലമെന്റ് അംഗം നളിന്‍കുമാര്‍ ഖാട്ടീലാണ് വിവാദ പരാമര്‍ശം നടത്തിയത്.

രണ്ടുമാസം മുമ്പു കൊല്ലപ്പെട്ട കാര്‍ത്തിക് രാജ് എന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ പൊലീസ് പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എംപി ഭീഷണിയുമായി രംഗത്തെത്തിയത്. യുവാവിന്റെ കൊലപാതകികളെ എത്രയുംവേഗം പിടികൂടണമെന്നും അല്ലാത്തപക്ഷം ദക്ഷിണ കന്നഡി നഗരം കത്തുമെന്നും എംപി പറഞ്ഞു.

പത്തു ദിവസമാണ് പ്രതികളെ പിടികൂടാന്‍ എംപി പൊലീസിന് അനുവദിച്ചിരിക്കുന്ന സമയപരിധി. എംപിയുടെ പ്രസ്താവന ബിജെപി പ്രവര്‍ത്തകര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.

Read More >>