പാലക്കാട് ജില്ലയിൽ ബിജെപി ഹർത്താൽ

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ .പാൽ ,പത്രം ,വിവാഹം, ശബരിമല തീർത്ഥാടകർ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

പാലക്കാട് ജില്ലയിൽ  ബിജെപി ഹർത്താൽ

പാലക്കാട്  ജില്ലയിൽ   ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.  കഞ്ചിക്കോട്ടെ രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി ജെ പി പ്രവർത്തകൻ രാധാകൃഷ്ണന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ .രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ .പാൽ ,പത്രം ,വിവാഹം, ശബരിമല തീർത്ഥാടകർ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

കഴിഞ്ഞ മാസം 27 ന് രാത്രിയാണ് അക്രമം നടന്നത് .ബി ജെ പി പ്രവർത്തകന്റെ വീടിനു മുമ്പിലെ വൈക്കോൽ കൂനയ്ക്ക് അക്രമികൾ തീയിടുകയായിരുന്നു .വീടിന് മുന്നിലെ ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു .സമീപത്ത് ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് രാധാകൃഷ്ണന് പൊള്ളലേറ്റത് .രാധാകൃഷ്ണന്റെ മകൻ ആദർശിനും ,കണ്ണൻ ,ഭാര്യ വിമല എന്നിവർക്കും പൊള്ളലേറ്റിരുന്നു . .ഇവർ ചികിത്സയിലാണ് .

തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടായിരുന്നു രാധാകൃഷ്ണൻ മരിച്ചത് .അക്രമത്തിന് പിന്നിൽ സി പി ഐഎം ആണെന്നാണ് ബി ജെ പി ആരോപണം .കഞ്ചിക്കോട് മേഖലയിൽ സി പി എം ,ബി ജെ പി അക്രമങ്ങൾ ഇടക്കിടെ നടക്കുന്നുണ്ട് .

Read More >>