ബിജെപി ഹർത്താലിൽ കാസർഗോട് വ്യാപക അക്രമം; സിപിഐഎം ഓഫീസിനും കടകൾക്കും ബാങ്കുകൾക്കും നേരെ കല്ലേറ്; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

സിപിഐഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് സർവീസ് സഹകരണ ബാങ്കിന് നേരെ കനത്ത കല്ലേറുണ്ടായി. ദേശാഭിമാനി ഓഫീസിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. പുതിയ സ്റ്റാൻഡിന് സമീപത്തെ കോഫീ ഹൗസിന് നേരെയും കല്ലേറുണ്ടായി.

ബിജെപി ഹർത്താലിൽ കാസർഗോട് വ്യാപക അക്രമം; സിപിഐഎം ഓഫീസിനും കടകൾക്കും ബാങ്കുകൾക്കും നേരെ  കല്ലേറ്; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

കാസർഗോഡ്: ബിജെപി മാർച്ചിനെ സിപിഐഎം ആക്രമിച്ചെന്നാരോപിച്ച് ബിജെപി ആഹ്വാനം ചെയ്ത ജില്ലാ ഹർത്താലിൽ വ്യാപക അക്രമം. സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസ്, വ്യാപാരസ്ഥാപനങ്ങൾ,വാഹനങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടു. എല്ലാ ബാങ്കുകളെയും ബലം പ്രയോഗിച്ച് അടപ്പിച്ചു. വാർത്ത റിപ്പോർട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ തടയുകയും ഫോട്ടോയെടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.

കലക്ട്രേറ്റിലേക്കും എ ആര്‍ ക്യാമ്പിലേക്കും ജീവനക്കാരെ കൊണ്ടു പോവുകയായിരുന്ന പോലീസ് വാനും തടഞ്ഞ് തിരിച്ചയച്ചു.

എംജി റോഡിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്.

സിപിഐഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് സർവീസ് സഹകരണ ബാങ്കിന് നേരെ കനത്ത കല്ലേറുണ്ടായി. ദേശാഭിമാനി ഓഫീസിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. പുതിയ സ്റ്റാൻഡിന് സമീപത്തെ കോഫീ ഹൗസിന് നേരെയും കല്ലേറുണ്ടായി.
അക്രമികളെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശുകയും നിരവധി തവണ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ലാത്തി ചാർജിൽ ഒരു ബിജെപി പ്രവര്ത്തകന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story by
Read More >>