തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

ലോ അക്കാദമി വിഷയത്തില്‍ റോഡ് ഉപരോധിച്ച ബിജെപി നേതാക്കളെയടക്കം പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍.

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ റോഡ് ഉപരോധിച്ച ബിജെപി നേതാക്കളെയടക്കം പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍.

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ കോളേജിലെക്കു തള്ളിക്കയറാന്‍ ശ്രമിച്ചതോടൊണ് പൊലീസ് ഇടപെട്ടത്. പിന്‍മാറാന്‍ കൂട്ടാക്കാതിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിയുകയും ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും വീണ്ടും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്യുകയായിരുന്നു.

ഇതിനിടെയാണ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷം രൂക്ഷമായതോടെ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Read More >>