കാസർഗോഡ് ഇന്ന് ബിജെപി ഹർത്താൽ

സിപിഐഎം അസഹിഷ്ണുതയ്ക്കെതിരെ മുദ്രാവാക്യമുയർത്തി ബിജെപി സംഘടിപ്പിച്ച മാർച്ച് ആരംഭിച്ചപ്പോൾ തന്നെ മാർച്ചിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു.

കാസർഗോഡ് ഇന്ന് ബിജെപി ഹർത്താൽ

ഇകാസർഗോഡ്: ബിജെപി മാർച്ചിന് നേരെ സിപിഐഎം അക്രമം നടത്തിയെന്ന് ആരോപിച്ച് ഇന്ന് ജില്ലയിൽ ഇന്നു ബിജെപി ഹർത്താൽ നടത്തും.


രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു.

സിപിഐഎം അസഹിഷ്ണുതയ്ക്കെതിരെ മുദ്രാവാക്യമുയർത്തി ബിജെപി സംഘടിപ്പിച്ച മാർച്ച് ആരംഭിച്ചപ്പോൾ തന്നെ മാർച്ചിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. കല്ലേറ് നടത്തിയത് സിപിഐഎം പ്രവർത്തകരാണെന്നാരോപിച്ച് ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി.


ഇരുപക്ഷത്തുമുള്ള പ്രവർത്തകർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു. സംഘർഷം മൂർച്ഛിച്ചതോടെ പോലീസ് ലാത്തി ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു.

മോഡിയുടെ കറൻസി പിൻവലിക്കൽ നയത്തെ പിന്തുണച്ചുകൊണ്ട് ഈയിടെ ബിജെപി ചീമേനിയിൽ സംഘടിപ്പിച്ച പരിപാടി സിപിഐഎം പ്രവർത്തകർ അലങ്കോലമാക്കിയെന്ന് ആരോപിച്ചാണ് ബിജെപി മാർച്ച് സംഘടിപ്പിച്ചത്. അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ ആണെന്ന് ആരോപിച്ച് സിപിഐഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

Story by