മനോജ് വിളിച്ചാല്‍ പൊന്‍മാനുകള്‍ പറന്നിറങ്ങും കൈകളിലേക്ക്

പക്ഷിസ്‌നേഹിയായ മനോജ് ഗൊഗോയ് എന്ന അസം സ്വദേശി ശബ്ദമുണ്ടാക്കി വിളിച്ചാല്‍ പക്ഷികള്‍ കൈയിലേക്ക് പറന്നിറങ്ങി കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കൊത്തിത്തിന്നും

മനോജ് വിളിച്ചാല്‍ പൊന്‍മാനുകള്‍ പറന്നിറങ്ങും കൈകളിലേക്ക്

പക്ഷികളും വന്യമൃഗങ്ങളുമൊക്കെയായി മനുഷ്യന്‍ സൗഹൃദം സ്ഥാപിക്കുന്നത് വളരെ അപൂര്‍വമാണ്. അത്തരത്തില്‍ പക്ഷികളുമായി അപൂര്‍വ സൗഹൃദം സ്ഥാപിച്ചയാളാണ് അസം സ്വദേശിയായ മനോജ് ഗൊഗോയ്. കൈയില്‍ ധാന്യം നിറച്ച പാത്രവുമായി നിന്ന് മനോജ് ശബ്ദമുണ്ടാക്കുമ്പോള്‍ പൊന്‍മാനുകള്‍ അദ്ദേഹത്തിന്റെ കൈകളിലേക്ക് പറന്നിറങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് യൂ ട്യൂബിലെത്തിയത്.
https://www.youtube.com/watch?v=6u98m_Txlw0

ഒരു പ്രത്യക ശബ്ദം കേള്‍ക്കുന്നതോടെ പൊന്‍മാനുകള്‍ ഓരോന്നായി മനോജിന്റെ കൈയിലേക്ക് പറന്നിറങ്ങും. പിന്നീട് മനോജ് കൈയിലെടുത്ത് കൊടുക്കുന്ന ധാന്യം കൊത്തിത്തിന്നും. നാല് പൊന്‍മാനുകളാണ് ഒന്നിന് പുറകേ ഒന്നായി മനോജിന്റെ കൈകളിലേക്ക് വന്നിറങ്ങുന്നത്. ധാന്യം തീര്‍ന്ന ശേഷവും തന്നെ വിട്ടുപോകാന്‍ കൂട്ടാകാതിരുന്ന പൊന്‍മാനുകളെ ഒടുവില്‍ മനോജ് തന്നെ 'മുന്‍കൈ' എടുത്താണ് പറത്തിവിടുന്നത്. അസമിലെ കസിരംഗ നാഷണല്‍ പാര്‍ക്കിലാണ് സംഭവം.