ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോനു പരിക്ക്: ഷൂട്ടിങ് മാറ്റിവച്ചു

നവാഗത സംവിധായകന്‍ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 'ലക്ഷ്യ'ത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോനു പരിക്ക്: ഷൂട്ടിങ് മാറ്റിവച്ചു

നവാഗത സംവിധായകന്‍ അന്‍സാര്‍ സംവിധാനം ചെയ്യുന്ന  'ലക്ഷ്യ'ത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോനു പരിക്ക്. ഇന്ദ്രജിത്തും ബിജു മേനോനും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അതിരപ്പള്ളിയില്‍ വച്ചായിരുന്നു അപകടം. വീഴ്ചയില്‍  കൈയ്ക്കു പരിക്കു പറ്റി. പാറയുടെ മുകളില്‍ തെന്നിവീണാണു കൈയ്ക്കു പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

പരിശോധനയില്‍ അസ്ഥിക്ക് നേരിയ പൊട്ടല്‍ ഉള്ളതായി കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഷൂട്ടിങ് തുടരാന്‍ സാധിക്കില്ലെന്നു സംവിധായകന്‍ അന്‍സാര്‍ പറഞ്ഞു. സിനിമയുടെ പകുതി ഭാഗവും ചിത്രീകരിച്ചു.

ഇനി ബാക്കിയുള്ളതു കാടുകളില്‍ ഷൂട്ട് ചെയ്യാനുള്ള ഫ്‌ളാഷ് ബാക്ക് സീനുകളാണ്. മലയാറ്റൂര്‍, വാഗമണ്‍, തൊമ്മന്‍കുത്ത് എന്നിവിടങ്ങളില്‍ ഷൂട്ടിങ് പുരോഗമിക്കുന്നു.