ബിസിസിഐ ഭാരവാഹികളുടെ പട്ടിക ഇനിയും വൈകും

70 വയസ്സിനു മുകളിൽ ഉള്ളവരാരും കമ്മിറ്റിയിൽ ഉണ്ടാകാൻ പാടില്ല എന്ന് കോടതി ആവർത്തിച്ചു.

ബിസിസിഐ ഭാരവാഹികളുടെ പട്ടിക ഇനിയും വൈകും

ബിസിസിഐ ഭാരവാഹികളുടെ പേരുകൾ വെള്ളിയാഴ്ചയ്ക്കകം ശുപാർശ ചെയ്യാൻ സുപ്രീം കോടതി ബിസിസിഐ, കേന്ദ്ര സർക്കാർ എന്നിവരോട് ആവശ്യപ്പെട്ടു. കൂടാതെ ഐസിസി യിലേക്കുള്ള തങ്ങളുടെ പ്രതിനിധികളുടെ പേരും കോടതിയിൽ സമർപ്പിക്കണം.

ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ബിസിസിഐയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു.എന്നാൽ ഇവർ നൽകിയ ഒമ്പതംഗ പാനൽ ലോധ കമ്മിറ്റിയുടെ മാനദണ്ഡം പാലിക്കുന്ന

തായിരുന്നില്ല. ഇതിൽ കോടതി അമർഷം രേഖപ്പെടുത്തിയിരുന്നു. 70 വയസ്സിനു മുകളിൽ ഉള്ളവരാരും കമ്മിറ്റിയിൽ ഉണ്ടാകാൻ പാടില്ല എന്ന് കോടതി ആവർത്തിച്ചു.


തുടർന്നാണ് ഇപ്പോൾ പാനലിനെ നിർദ്ദേശിക്കാൻ ബിസിസിഐയ്ക്കും കേന്ദ്രത്തിനും അവസരം ലഭിച്ചത്. ഇവരുടെ ശുപാർശകൾ വെള്ളിയാഴ്ചയ്ക്കുള്ളിൽ ലഭിച്ചിരിക്കണം. ജനുവരി 30ന് കേസ് വീണ്ടും വാദം കേൾക്കുംRead More >>