സീനിയർ ബാസ്‌കറ്റ്ബാൾ; കേരള വനിതകൾ ഫൈനലിൽ

കേരളത്തിനായി പി.എസ്. ബീന, അഞ്ജന പി.ജി എന്നിവർ 20 പോയിന്റ് വീതവും കെ.എസ്. പൂജ മോൾ 12 പോയിന്റും ഗ്രിമ മെർലിൻ വർഗീസ് പത്ത് പോയിന്റും നേടി. ചത്തിസ്ഗഡിനായി പൂനം ചതുർവേദി 36 ഉം ഷരൻജിത്ത് കൗർ 15 ഉം പോയിന്റുകൾ നേടി.

സീനിയർ ബാസ്‌കറ്റ്ബാൾ; കേരള വനിതകൾ ഫൈനലിൽ

67-ആം സീനിയർ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ കേരള വനിതകൾ ഫൈനലിൽ കടന്നു. പുതുച്ചേരിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ സെമി പോരാട്ടത്തിൽ ചത്തീസ്ഗഡിനെ 72 - 70 ന് തോൽപ്പിച്ചാണ് കേരളം ഫൈനൽ ബർത്ത് നേടിയത്. തെലങ്കാനയാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ.

സെമിയിൽ ഇന്ത്യൻ റെയിൽവേസിനെ 74 - 56 ന് തോൽപ്പിച്ചാണ് തെലങ്കാന കലാശക്കളിക്ക് യോഗ്യത നേടിയത്.

പുരുഷന്മാരുടെ വിഭാഗത്തിൽ കേരളം 71 - 40 ന് കർണാടകയെ തോൽപ്പിച്ച് അഞ്ചാം സ്ഥാനം ഉറപ്പിച്ചു.

വനിതാവിഭാഗത്തിൽ സെഫ്രി നിക്‌സൺ ഇല്ലാതിറങ്ങിയിട്ടും തകർപ്പൻ പ്രകടനമാണ് കേരള വനിതകൾ കാഴ്ചവച്ചത്. 6 അടി 11 ഇഞ്ച് ഉയരക്കാരി പൂനം ചതുർവേദിയെ മുന്നിൽ നിറുത്തി ഛത്തീസ്ഗഡ് നടത്തിയ ആക്രമണങ്ങളെ അതിവിദഗ്ധമായി കേരളം തടഞ്ഞു. ആദ്യ ക്വാർട്ടറിൽ 16 - 23ന് പിന്നിലായിരുന്ന കേരളം തുടർന്ന് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.

കേരളത്തിനായി പി.എസ്. ബീന, അഞ്ജന പി.ജി എന്നിവർ 20 പോയിന്റ് വീതവും കെ.എസ്. പൂജ മോൾ 12 പോയിന്റും ഗ്രിമ മെർലിൻ വർഗീസ് പത്ത് പോയിന്റും നേടി. ചത്തിസ്ഗഡിനായി പൂനം ചതുർവേദി 36 ഉം ഷരൻജിത്ത് കൗർ 15 ഉം പോയിന്റുകൾ നേടി.

പുരുഷന്മാരുടെ സെമിയിൽ ഉത്തരാഖണ്ഡ് 78 - 53 ന് പഞ്ചാബിനെ കീഴടക്കി ഫൈനലിൽ കടന്നു. തമിഴ്‌നാട്  രാജസ്ഥാൻ മത്സരത്തിലെ വിജയികളാണ് ഫൈനലിൽ ഉത്തരാഖണ്ഡിന്റെ എതിരാളികൾ.

Read More >>