'വൈറ്റ് ഹൗസിനെ വ്യാപാര സ്ഥാപനമാക്കരുത്'; ട്രംപിനു മുന്നറിയിപ്പുമായി ഒബാമ

തെരഞ്ഞെടുപ്പ് പ്രചാരണം പോലെ എളുപ്പമല്ല ഭരണ നിര്‍വഹണമെന്ന് ട്രംപ് മനസിലാക്കണമെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം ലോകത്തെ തന്നെ ഏറ്റവും വലിയ ഭരണസംവിധാനത്തിന്റെ അധികാരിയായി മാറുകയാണ് താനെന്ന് ട്രംപ് തിരിച്ചറിയണമെന്നും ഒബാമ പറഞ്ഞു.

വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിര്‍ബന്ധമായും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം പോലെ എളുപ്പമല്ല ഭരണ നിര്‍വഹണമെന്ന് ട്രംപ് മനസിലാക്കണമെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം ലോകത്തെതന്നെ ഏറ്റവും വലിയ ഭരണസംവിധാനത്തിന്റെ അധികാരിയായി മാറുകയാണ് താനെന്ന് ട്രംപ് തിരിച്ചറിയണമെന്നും ഒബാമ പറഞ്ഞു.

കരുത്തരായ മറ്റ് രാജ്യങ്ങളും നിരവധി ധനകാര്യ വിപണികളും അമേരിക്കയെ ശ്രദ്ധിക്കുന്നുണ്ട്.ലോകജനത ഒട്ടാകെയും അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ ട്രംപിന്റെ ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം- ഒബാമ പറഞ്ഞു.