ബാര്‍ കോഴക്കേസ് അട്ടിമറി; ശങ്കര്‍റെഡ്ഡിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

ശങ്കര്‍റെഡ്ഡിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അതേസമയം, ബാര്‍ കോഴക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ശങ്കര്‍ റെഡ്ഡി ഏകപക്ഷീയമായി ഇടപെട്ടെന്നുള്ള ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സ് വാദം.

ബാര്‍ കോഴക്കേസ് അട്ടിമറി; ശങ്കര്‍റെഡ്ഡിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്നുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അതിനാല്‍തന്നെ അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

തിരുവനന്തപുരം പ്രത്യേക കോടതിയിലാണ് 100 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, ബാര്‍ കോഴക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ശങ്കര്‍ റെഡ്ഡി ഏകപക്ഷീയമായി ഇടപെട്ടെന്നുള്ള ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സ് വാദം.


ഇതോടൊപ്പം, അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനും അനുകൂലമായ പരാമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്. സുകേഷന്‍ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിനു തെളിവില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് ശങ്കര്‍ റെഡ്ഡിയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍ സുകേശനും ചേര്‍ന്നു അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഇതില്‍ കൂടുതല്‍ അന്വഷണം നടത്താന്‍ വിജിലന്‍സിനോടു കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്നായിരുന്നു കേസിലെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി. എസ്പി ആര്‍ സുകേശന്‍ മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നില്‍ ശങ്കര്‍ റെഡ്ഡിയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതേസമയം, വിജിലന്‍സ് റിപ്പോര്‍ട്ട് ഫെബ്രുവരി ഏഴിന് കോടതി പരിഗണിക്കും.

Read More >>