നോട്ട് നിരോധനം പിടിച്ചുകെട്ടിയ വാഹനവിപണി

വർഷാവസാന വിലയിരുത്തലുകളിൽ ഗ്രാമപ്രദേശങ്ങളിൽ വിപണിയുണ്ടായിരുന്ന കമ്പനികൾക്കാണ് ഭീമമായ മാര്‍ക്കറ്റ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്

നോട്ട് നിരോധനം പിടിച്ചുകെട്ടിയ വാഹനവിപണി

നോട്ട് പിൻവലിക്കൽ നടപടി ഇന്ത്യയിലെ വാഹന വിപണിയെ സാരമായി ബാധിച്ചു എന്ന കണക്കുകൾ സൂചിപ്പിച്ചു. ക്രിസ്തുമസും പുതുവർഷവും വാഹന വിപണിയുടെ ഏറ്റവും സുവർണ്ണകാലമാണ്. എന്നാൽ 2016 -ലെ ഈ സുവര്‍ണ്ണ കാലത്ത് വിപണിയിൽ അൽപമെങ്കിലും മെച്ചമുണ്ടാക്കാനായത് ആഡംബര വാഹനങ്ങൾക്ക് മാത്രമാണ്.

ടൂവീലർ വിൽപ്പനയിൽ ഗ്രാമപ്രദേശങ്ങളിൽ മികച്ച വിപണിയുണ്ടായിരുന്ന കമ്പനികളുടെ കച്ചവടം നോട്ട് പിൻവലിക്കലിനെ തുടർന്നു കാര്യമായി ഇടിഞ്ഞു. റോയൽ എൻഫീൽഡിനും യമഹയുടെ ഉയർന്ന മോഡലുകൾക്കും മാത്രമായിരുന്നു ഇക്കാലത്ത് വിപണിയിൽ മെച്ചമുണ്ടാക്കാൻ സാധിച്ചത്

ഫോർ വീലർ കാറ്റഗറിയിൽ മാരുതി, ഹ്യുണ്ടായ് 'മഹീന്ദ്ര എന്നീ കമ്പനികൾക്ക് നോട്ട് പിൻവലിക്കൽ നടപടി സാരമായി ബാധിച്ചു.

വർഷാവസാന വിലയിരുത്തലുകളിൽ ഗ്രാമപ്രദേശങ്ങളിൽ വിപണിയുണ്ടായിരുന്ന കമ്പനികൾക്കാണ് ഭീമമായ മാര്‍ക്കറ്റ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്