ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയത്തുടക്കം

സാനിയ മിര്‍സയും രോഹന്‍ ബോപ്പണ്ണയുമാണ്‌ യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയത്തുടക്കം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നും പ്രകടനം. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- ബാര്‍ബൊറ സ്‌ട്രൈക്കോവയ ജോഡികള്‍ വിജയം നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ താരമാണ് ബാര്‍ബൊറ സ്‌ട്രൈക്കോവയ.

ബ്രിട്ടന്റെ ജോസെലിന്‍ റേ- അന സ്മിത്ത് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വനിതാ ഡബിള്‍സില്‍ വിജയിച്ചു രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-3,6-1.

പുരുഷ ഡബിള്‍സില്‍ ഉറുഗ്വായുടെ പാബ്ലൊ ക്യുവാസിനൊപ്പം കോര്‍ട്ടിലിറങ്ങിയ ഇന്ത്യന്‍ രോഹന്‍ ബൊപ്പണ്ണയും രണ്ടാം റൌണ്ടിലേക്ക് യോഗ്യത നേടി. ബ്രസീല്‍- അര്‍ജന്റീന ജോഡികളായ തോമസ് ബെല്ലൂച്ചി-മാക്‌സിമോ ഗോണ്‍സാലസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണയും ക്യുവാസും രണ്ടാം റൗണ്ടിലെത്തിയത്. . സ്‌കോര്‍: 6-4,7-6(4).

Read More >>