ഇന്ത്യാക്കാരെല്ലാം എന്റെ ജനങ്ങള്‍, മതവും ജാതിയും എന്ന വ്യത്യാസമില്ല; ഹിന്ദു ജാഗരണിന് സുഷമ സ്വരാജിന്റെ മറുപടി

മോദീജി, സുഷമ സ്വരാജ് മുസ്ലീംങ്ങളുടെ വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വിസ ലഭിക്കണമെങ്കില്‍ ഏറെ ത്യാഗം സഹിക്കണം എന്നായിരുന്നു ഹിന്ദു ജാഗരണിന്റെ ട്വീറ്റ്. ആരോപണത്തിന് ട്വിറ്ററിലൂടെ തന്നെയായിരുന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മറുപടി നല്‍കിയത്.

ഇന്ത്യാക്കാരെല്ലാം എന്റെ ജനങ്ങള്‍, മതവും ജാതിയും എന്ന വ്യത്യാസമില്ല; ഹിന്ദു ജാഗരണിന് സുഷമ സ്വരാജിന്റെ മറുപടി

വിദേശകാര്യ മന്ത്രാലയം വിസ അനുവദിക്കുന്നതിൽ മതാടിസ്ഥാനത്തിൽ വിവേചനം പുലർത്തുന്നുവെന്ന ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ആരോപണത്തിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ നല്‍കിയ മറുപടി ശ്രദ്ധേയമായി. ഇന്ത്യാക്കാര്‍ എല്ലാം തന്റെ ജനങ്ങളാണെന്നും അതില്‍ ജാതിയോ മതമോ ഭാഷയോ സംസ്ഥാനവുമോ എന്ന വേര്‍തിരിവ് തനിക്കില്ലെന്നുമായിരുന്നു സുഷമ സ്വരാജ് ട്വിറ്ററിലൂടെ പറഞ്ഞത്.
മോദീജി, സുഷമ സ്വരാജ് മുസ്ലീംങ്ങളുടെ വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വിസ ലഭിക്കണമെങ്കില്‍ ഏറെ ത്യാഗം സഹിക്കണം. ഇത് നിരാശപ്പെടുത്തുന്നു എന്നായിരുന്നു ഹിന്ദു ജാഗരണിന്റെ ട്വീറ്റ്.സുഷമ സ്വരാജിന്റെ മറുപടി വന്നതോടെ വിമര്‍ശനവുമായി ഹിന്ദു ജാഗരണ്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഭൂരിപക്ഷ സമുദായത്തെ സുഷമ സ്വരാജ് അവഗണിക്കുകയാണെന്നും, ശ്രദ്ധ നേടാനുള്ള പ്രതികരണങ്ങളാണിതെന്നുമായിരുന്നു ട്വിറ്ററിലെ വിമര്‍ശനം. ഈ ട്വീറ്റുകള്‍ ഹിന്ദു ജാഗരണ്‍ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഈ മാസം ആദ്യം ദേശീയപതാകയേയും മഹാത്മാഗാന്ധിയേയും അപമാനിച്ച ആമസോണ്‍ ഇന്ത്യയ്‌ക്കെതിരായ സുഷമ സ്വരാജിന്റെ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കില്ലെന്നും, നല്‍കിയ വിസ റദ്ദാക്കുമെന്നായിരുന്നു സുഷമയുടെ മുന്നറിയിപ്പ്.

Read More >>