ആലപ്പുഴ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു നേരേ ആക്രമണം; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം

രക്തസാക്ഷി മണ്ഡപത്തിന് രണ്ട് കിലോമീറ്റര്‍ അകലെ നാഗംകുളങ്ങര കവലയില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് രക്തസാക്ഷി മണ്ഡപത്തിനു നേരേ ആക്രമണം നടന്നതെന്നു സിപിഐഎം നേതാക്കള്‍ പറയുന്നു.

ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു നേരെ ആക്രമണം. ആരകമണത്തില്‍ സ്മാരകത്തിന്റെ ഗ്രില്ലുകള്‍ക്കു കേടുപാടുകള്‍ പറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ ആര്‍എസ്എസ്ുകാരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഐഎം ആരോപിച്ചു.

രക്തസാക്ഷി മണ്ഡപത്തിന് രണ്ട് കിലോമീറ്റര്‍ അകലെ നാഗംകുളങ്ങര കവലയില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് രക്തസാക്ഷി മണ്ഡപത്തിനു നേരേ ആക്രമണം നടന്നതെന്നു സിപിഐഎം നേതാക്കള്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകിട്ട് വയലാറില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തും.

Read More >>