ഗുജറാത്തില്‍ ഹിന്ദു സന്യാസിനിയുടെ വീട്ടില്‍ നിന്ന് 24 സ്വര്‍ണ ബിസ്‌ക്കറ്റും 1.2 കോടി രൂപയും പിടികൂടി

പിടിച്ചെടുത്ത കറന്‍സി നോട്ടുകള്‍ മുഴുവനും രണ്ടായിരത്തിന്റേതായിരുന്നു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനത്ത് ജീവിക്കുന്ന സന്യാസിനിയുടെ വീട്ടില്‍ നിന്ന് നിരവധി വിദേശ മദ്യക്കുപ്പികളും പോലീസ് പിടികൂടിയിട്ടുണ്ട്.

ഗുജറാത്തില്‍ ഹിന്ദു സന്യാസിനിയുടെ വീട്ടില്‍ നിന്ന് 24 സ്വര്‍ണ ബിസ്‌ക്കറ്റും 1.2 കോടി രൂപയും പിടികൂടി

ഗുജറാത്തിലെ ഹിന്ദു സന്യാസിനിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 1.2 കോടി രൂപയും 24 സ്വര്‍ണ ബിസ്‌ക്കറ്റുകളും പിടികൂടി. സ്വര്‍ണം വാങ്ങി പണം തരാതെ കബളിപ്പിച്ചതിന് സ്വര്‍ണവ്യാപാരി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് രേഖകളില്ലാത്ത പണവും സ്വര്‍ണ ബിസ്‌ക്കറ്റുകളും പിടികൂടിയത്. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനത്ത് ജീവിക്കുന്ന സന്യാസിനിയുടെ വീട്ടില്‍ നിന്ന് നിരവധി വിദേശ മദ്യക്കുപ്പികളും പോലീസ് പിടികൂടിയിട്ടുണ്ട്.

സ്വാധി ജയ് ശ്രീ ഗിരിയെന്ന പേരിലറിയപ്പെടുന്ന ഇവരെ പോലീസ് അറസ്റ്റുചെയ്തു. മറ്റ് രണ്ട് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ബാനസകാന്ത ജില്ലയില്‍ സ്വന്തമായി ഒരു ക്ഷേത്രമുള്ള ഇവര്‍ പ്രഭാഷണ പരിപാടികള്‍ നടത്തി വരികയായിരുന്നു.

കഴിഞ്ഞ മാസം ഒരു പരിപാടിക്കിടെ ഒരു കോടി രൂപയുടെ നോട്ടുകള്‍ ഗായകസംഘത്തിന് നേരെ എറിഞ്ഞു കൊടുത്ത സംഭവത്തിലൂടെ വിവാദ നായികയായിരുന്നു ഇവര്‍.

Read More >>