അസംബ്ലി തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു കൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ നസിം സൈദി ചില മാർഗനിർദ്ദേശങ്ങളും അറിയിച്ചു.

അസംബ്ലി തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ നസിം സൈദി പുറപ്പെടുവിച്ചു.

എല്ലാ പോളിംഗ് സ്റ്റേഷനിലും ബൂത്തിന്റെ സ്ഥലവും ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന പോസ്റ്ററുകൾ പതിയ്ക്കണം.

“ഫോട്ടോ വോട്ടേഴ്സ് സ്ലിപ്പിന്റെ മാതൃക ഉൾപ്പെടുന്ന കളർ വോട്ടർ ഗൈഡ് ആദ്യമായി അവതരിപ്പിക്കണം.” ഉത്തർ പ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു കൊണ്ട് നസിം സൈദി മാദ്ധ്യമങ്ങളോട് പറഞ്ഞു.


പോസ്റ്ററുകൾ നിർബന്ധമായും പതിയ്ക്കേണ്ടതാണ്. പോളിംഗ് സ്റ്റേഷനോട് അനുബന്ധമായി വോട്ടിംഗ് അസിസ്റ്റൻസ് ബൂത്തും സ്ഥാപിക്കണം. മുമ്പ് ലഭിച്ച പരാതികൾ പരിഗണിച്ച് വോട്ടിംഗ് കമ്പാർട്ട്മെന്റിന്റെ ഉയരം 30 ഇഞ്ച് ആയി ഉയർത്തും. വോട്ടറുടെ ശരീരത്തിന്റെ മുകൾ ഭാഗത്തെ ചലനങ്ങൾ അയാൾ ഏത് ബട്ടൻ ആണ് അമർത്തിയെന്നതിനു സൂചന നൽകുമെന്നതിനാണത്.

“ഈ നടപടി രഹസ്യാത്മകത ഉറപ്പാക്കാൻ വേണ്ടിയാണ്,” സൈദി പറഞ്ഞു.