ഭരണം ആഭ്യന്തര മന്ത്രാലയത്തിന്, ജോലി പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍; അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അസം റൈഫിള്‍സ് വിമുക്തഭടന്‍മാര്‍

ചട്ടങ്ങള്‍ പ്രകാരം അര്‍ധസൈനികവിഭാഗമായ അസം റൈഫിള്‍സിന്റെ ബജറ്റ് അലോക്കേഷനും അഡ്മിനിസ്‌ട്രേഷനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയാണ്. എന്നാല്‍ പരിശീലനവും സേവനവും പ്രതിരോധമന്ത്രാലയത്തിനു കീഴിലും. ഇരുമന്ത്രാലയത്തിനും ഭാഗികമായി ചുമതലയുള്ളതിനാല്‍ അസം റൈഫിള്‍സിലെ സൈനികരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നെന്ന് പരാതി ഉയരുന്നു.

ഭരണം ആഭ്യന്തര മന്ത്രാലയത്തിന്, ജോലി പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍; അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അസം റൈഫിള്‍സ് വിമുക്തഭടന്‍മാര്‍

അസംറൈഫിള്‍സില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും വിവിധ ചുമതലകള്‍ വഹിക്കുന്നതിനാല്‍ അംഗങ്ങളുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് അസം റൈഫിള്‍സ് എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍. അതിനാല്‍ ആസം റൈഫിള്‍സിനെ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

1835 ല്‍ രൂപീകരിച്ച രാജ്യത്തെ ഏറ്റവും പഴക്കമേറിയ അര്‍ധസൈനിക വിഭാഗമാണ് അസം റൈഫിള്‍സ്. 1917ലാണ് അസംറൈഫിള്‍സ് എന്ന പേരില്‍ സേന അറിയപ്പെടാന്‍ തുടങ്ങിയത്. ചട്ടങ്ങള്‍ പ്രകാരം 1965 മുതല്‍ അസാം റൈഫിള്‍സിന്റെ ബജറ്റ് അലോക്കേഷനും മറ്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. എന്നാല്‍ സേനാ ഓപ്പറേഷറന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പ്രതിരോധമന്ത്രാലയവും.


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി സംരക്ഷണചുമതലയാണ് പ്രധാനമായും അസം റൈഫിള്‍സിനുള്ളത്. സേവനകാലം മുഴുവന്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരാണ് സേനാംഗങ്ങള്‍ എന്ന് അസം റൈഫിള്‍സ് എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി സുബേദാര്‍ (റിട്ട) വി ടി നായര്‍ പറയുന്നു. സര്‍വ്വീസ് കഴിഞ്ഞെത്തുന്നവര്‍ക്ക് സിവില്‍ പെന്‍ഷനാണു ലഭിക്കുന്നത്. 2004 നു ശേഷം പിരിയുന്നവര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് വിവേചനമാണെന്നും അദ്ദേഹം പറയുന്നു.

[caption id="attachment_73559" align="alignleft" width="326"]
സുബേദാര്‍(റിട്ട) വി ടി നായര്‍[/caption]

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി അസം റൈഫില്‍സില്‍ കൂടി നടപ്പാക്കണമെന്നാണ് അസോസിയേഷന്റെ മറ്റൊരു ആവശ്യം. സൈനികര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും അസം റൈഫിള്‍സില്‍ നിന്ന് വിരമിക്കുന്നവര്‍ക്കില്ല.

വിമുക്തഭടന്മാരാക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ ഇസിഎച്ച്എസ് സ്‌കീമില്‍ നിന്നും ഇവര്‍ പുറത്താണ്. അസം റൈഫിള്‍സിലുള്ളവരെകൂടി ഇസിഎച്ച്എസ് സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌
വി ടി നായര്‍ 2015 ല്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബഞ്ച് ഉത്തരാവായെങ്കിലും കരസേന ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.

അസം റൈഫിള്‍സിന്റെ ചുമതലക്കാരായി കരസേനയില്‍ നിന്നുള്ളവരാണ് ഡെപ്യൂട്ടേഷനില്‍ എത്തുന്നത്. ഓഫീസര്‍മാരുടെ റാങ്കുകളും കരസേനയിലേതിനു സമാനമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍) 1961 ഭേദഗതി ചെയ്ത് അസം റൈഫിള്‍സിനെ പൂര്‍ണ്ണമായും പ്രതിരോധമന്ത്രാലയത്തിനു കീഴിലാക്കണമെന്നും വിമുക്തഭടന്മാരുടെ സംഘടന ആവശ്യപ്പെടുന്നു.

ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കറേയും കേന്ദ്ര ആഭ്യന്ത സഹമന്ത്രി കിരണ്‍ റിജുവിനേയും കണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ആവശ്യം പരിഗണനയിലാണെന്ന മറുപടിയാണു ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനേയും കാണാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

അസം റൈഫിള്‍സിനെ ഒറ്റമന്ത്രാലയത്തിനു കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തിനു
ഡെപ്യൂട്ടേഷനില്‍ എത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമില്ലെന്ന് വി ടി നായര്‍ പറയുന്നു. ഡെപ്യൂട്ടേഷനില്‍ എത്താമെന്ന സൗകര്യമാണ് ഇതിനു കാരണം. അഴിമതിയ്ക്കുള്ള സാഹചര്യവും ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായുള്ള തങ്ങളുടെ ആവശ്യത്തിനു കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനാല്‍ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സുബേദാര്‍ വി ടി നായര്‍ നവമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണു
ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

[video width="224" height="400" mp4="http://ml.naradanews.com/wp-content/uploads/2017/01/assam-rifles.mp4"][/video]

Read More >>