വഴിമുടക്കിയ ബിജെപി എംഎല്‍എയുടെ വാഹനം എടുത്തുമാറ്റി; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാലുപിടിച്ചു മാപ്പുപറയിച്ച് നേതാവിന്റെ അല്‍പ്പത്തരം

അസമിലെ നഗോണ്‍ ജില്ലയിലാണ് സംഭവം. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയ എംഎല്‍എ ദിംബേശ്വര്‍ ദാസിന്റെ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിനാണു ജൂനിയര്‍ എഞ്ചിനീയര്‍ ജയന്ത ദാസിനെ കാലു പിടിപ്പിച്ച് മാപ്പു പറയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.

വഴിമുടക്കിയ ബിജെപി എംഎല്‍എയുടെ വാഹനം എടുത്തുമാറ്റി; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാലുപിടിച്ചു മാപ്പുപറയിച്ച് നേതാവിന്റെ അല്‍പ്പത്തരം

അസമിലെ നഗോണില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിലേക്കുള്ള വഴി തടസ്സപ്പെടുത്തി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാന്‍ നിര്‍ദ്ദേശം നല്‍കിയ ജൂനിയര്‍ എഞ്ചിനീയറെ എംഎല്‍എ ശിക്ഷിച്ചത് കാലിൽതൊട്ടു മാപ്പപേക്ഷിക്കാൻ ആജ്ഞാപിച്ച്. എംഎല്‍എ ദിംബേശ്വറിന്റെ കാലില്‍ വീണു മാപ്പു പറഞ്ഞ ശേഷമാണ് ജൂനിയര്‍ എഞ്ചിനീയര്‍ ജയന്ത ദാസിനെ എംഎല്‍എയും അനുയായികളും വെറുതെ വിട്ടത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. പരിശോധനയ്‌ക്കെത്തിയ എംഎല്‍എയുടെ കാര്‍ വഴി മുടക്കിയാണു പാര്‍ക്ക് ചെയ്തത്. ഇതു മാറ്റിയിടാന്‍ ജയന്ത് ദാസ് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നു സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനുയായികള്‍ ഇത് എംഎല്‍എ ദിംബേശ്വറിനെ അറിയിക്കുകയായിരുന്നു. കുപിതനായ എംഎല്‍എ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
തുടര്‍ന്ന് എഞ്ചിനീയര്‍ എംഎല്‍എയുടെ കാലില്‍ വീണു മാപ്പപേക്ഷിക്കുകയായിരുന്നു. ചാനലിലൂടെയാണു സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. രാഹയില്‍ നിന്നുള്ള എംഎല്‍എ ആണ് ദിംബേശ്വര്‍ ദാസ്. സംഭവം വിവാദമായതോടെ, ഉദ്യോഗസ്ഥനെ കൊണ്ടു താന്‍ മാപ്പു പറയിപ്പിച്ചില്ലെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം.

Story by
Read More >>