ഇസ്താംബൂളിലെ ആഷിഖ്-റിമ പുതുവത്സരാഘോഷം; വിസ്മയമായി ബലൂണ്‍ കാഴ്ചകള്‍

തന്റെ ഐഫോണില്‍ ഒപ്പിയെടുത്ത ഇസ്താംബൂളിലെ നയനമനോഹര കാഴ്ചകള്‍ ആഷിഖ് അബു ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റുചെയ്തിട്ടുള്ളത്

ഇസ്താംബൂളിലെ ആഷിഖ്-റിമ പുതുവത്സരാഘോഷം; വിസ്മയമായി ബലൂണ്‍ കാഴ്ചകള്‍

സംവിധായകന്‍ ആഷിഖ് അബുവും ഭാര്യ നടി റിമ കല്ലിങ്കലും ഇത്തവണത്തെ പുതുവത്സരമാഘോഷിക്കാന്‍ തിരഞ്ഞെടുത്തത് തുര്‍ക്കിയിലെ പ്രശസ്ത നഗരമായ ഇസ്താംബുളാണ്. വൈവിധ്യങ്ങളായ പുതുവത്സരാഘോഷങ്ങളില്‍ ഇരുവരും പങ്കാളികളായെങ്കിലും ആഷിഖിനെ പ്രധാനമായുംആകര്‍ഷിച്ചത് പുതുവത്സര വേളയില്‍ ആകാശത്തേക്കുയര്‍ന്നു പറന്ന വര്‍ണവൈവിധ്യം തുളുമ്പുന്ന വിവിധങ്ങളായ കൂറ്റന്‍ ബലൂണുകളാണെന്ന് തോന്നുന്നു.തന്റെ ഐഫോണില്‍ അദ്ദേഹം ഈ ദൃശ്യങ്ങളടക്കം ഇസ്താംബൂളിന്റെ ഭംഗി ഒപ്പിയെടുക്കുകയും ചെയ്തു. പിന്നീട് ഫെയ്‌സ്ബുക്ക് പേജിലിട്ട വീഡിയോ ദൃശ്യത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. തണുപ്പില്‍ നിന്ന് രക്ഷനേടാനായി മൂടിപ്പുതച്ചിരിക്കുന്ന ആഷിഖിനേയും റിമയേയും ദൃശ്യങ്ങളില്‍ കാണാം. മഞ്ഞുമൂടിയ കൂറ്റന്‍ മലകളുടേയും സമതലങ്ങളുടേയും മരങ്ങളുടേയും വിസ്മയക്കാഴ്ചകളും ആഷിഖ് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇരുവരോടുമൊപ്പം മറ്റുചില സഞ്ചാരികളേയും ആകാശവാഹനത്തില്‍ കാണാം.