സ്വദേശത്തെ താടിക്കാരേയും സ്നേഹിച്ചാലെന്താ? മോദിയോട് ഒവൈസിയുടെ ചോദ്യം

“നാം അതിഥികളെ ബഹുമാനിക്കുന്നു, രാജകുമാരനെ തീർച്ചയായും യോജ്യമായിത്തന്നെ സ്വീകരിക്കണം. പക്ഷേ, മോദി ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം രാവിലെ യോഗ ചെയ്യാൻ മറന്നതു പോലെ തോന്നി. വൈകുന്നേരം രാജകുമാരൻ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ (മോദിയുടെ), അംഗവിക്ഷേപങ്ങളിൽ നിന്നും തോന്നിയത് അദ്ദേഹം യോഗ ചെയ്യുകയാണെന്നാണു,” ഒവൈസി പരിഹസിച്ചു.

സ്വദേശത്തെ താടിക്കാരേയും സ്നേഹിച്ചാലെന്താ? മോദിയോട് ഒവൈസിയുടെ ചോദ്യം

യു എ ഇ രാജകുമാരൻ ഷേയ്ക്ക് മൊഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘തുറന്ന കൈകളു’മായി സ്വീകരിക്കാൻ ചെന്നതിനെ പരിഹസിച്ച് ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി.

മോദിയ്ക്ക് വിദേശത്തു നിന്നും വന്ന ‘താടിക്കാരോട്’ അത്രയ്ക്ക് സ്നേഹമാണെങ്കിൽ ആ സ്നേഹം സ്വദേശത്തിലെ താടിക്കാരോടും കാണിച്ചു കൂടേയെന്ന് ഒവൈസി ചോദിച്ചു.

മതത്തിന്റെ പേരിൽ വോട്ട് ചോദിക്കരുതെന്ന സുപ്രീം കോടതിയുടെ കർശനമായ ഉത്തരവുള്ളതിനാൽ ‘മുസ്ലീം’ എന്ന വാക്ക് ഒവൈസി ഒഴിവാക്കുകയായിരുന്നു.

“നാം അതിഥികളെ ബഹുമാനിക്കുന്നു, രാജകുമാരനെ തീർച്ചയായും യോജ്യമായിത്തന്നെ സ്വീകരിക്കണം. പക്ഷേ, മോദി ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം രാവിലെ യോഗ ചെയ്യാൻ മറന്നതു പോലെ തോന്നി. വൈകുന്നേരം രാജകുമാരൻ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ (മോദിയുടെ), അംഗവിക്ഷേപങ്ങളിൽ നിന്നും തോന്നിയത് അദ്ദേഹം യോഗ ചെയ്യുകയാണെന്നാണു,” ഒവൈസി പരിഹസിച്ചു.

“നോട്ട് നിരോധനം നല്ല ഫലങ്ങൾ തന്നുവെന്ന് അദ്ദേഹത്തിനു എങ്ങിനെ പറയാൻ കഴിയുന്നു? 120 പേർ മരിച്ചതിനെ ഏത് കണക്കിൽ പെടുത്തും? കറുപ്പുപണമെല്ലാം അദ്ദേഹം പിടിച്ചെടുത്തു കഴിഞ്ഞോ?,” ഒവൈസി തുടർന്നു.

സമാജ് വാദി പാർട്ടിയുടെ മുലായം സിംങ് യാദവിനേയും അഖിലേഷ് യാദവിനേയും ‘നാടകക്കമ്പനി’ എന്ന് വിളിച്ചും ഒവൈസി പരിഹസിച്ചു.

“അനിയൻ ബാവയും ചേട്ടൻ ബാവയും ചേർന്ന് ഉത്തർ പ്രദേശിൽ വികസനമുണ്ടെന്ന് ജനങ്ങളോട് പറയുകയാണ്. അവിടെ ഒരു കുടുംബം മാത്രമേ വികസനം നേടിയിട്ടുള്ളൂ, പൊതുജനം അല്ല,” ഒവൈസി അഖിലേഷിന്റെ വികസനത്തിനെക്കുറിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ച് പറഞ്ഞു.

Read More >>