ചുറ്റും കൂടിയവര്‍ ഫോട്ടോയും വീഡിയോയുമെടുത്തു; മൈസൂരില്‍ അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ റോഡില്‍ കിടന്നു മരിച്ചു

ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ തൽക്ഷണം മരിച്ചു.

ചുറ്റും കൂടിയവര്‍ ഫോട്ടോയും വീഡിയോയുമെടുത്തു; മൈസൂരില്‍ അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ റോഡില്‍ കിടന്നു മരിച്ചു

അപകടത്തില്‍പ്പെട്ട് ജീവനുവേണ്ടി പിടഞ്ഞ പോലീസുകാരനു ചുറ്റും കൂടിയ ആളുകള്‍ ഫോട്ടോയും വീഡിയോയും പിടിച്ചതിനെത്തുടര്‍ന്ന് റോഡില്‍ കിടന്ന് പോലീസുകാരന്‍ മരിച്ചു. മൈസൂര്‍ നഗരത്തിലാണ് സംഭവം. ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന മഹേഷ് കുമാര്‍ (38) എന്ന പൊലീസുദ്യോഗസ്ഥന്റെ ചിത്രവും വീഡിയോയുമാണ് ഓടിക്കൂടിയവര്‍ ചിത്രീകരിച്ചത്.


ഓടിക്കൂടിയവർ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലാക്കാന്‍ മുന്നോട്ടുവരാതിരുന്നതിനെത്തുടർന്ന് ഏറെ നേരം റോഡില്‍ കിടന്നതാണ് മരണകാരണമായത്. പിന്നീട് പോലീസെത്തി മഹേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ വര്‍ഷം ആളുകളുടെ സമാനമായ പ്രവര്‍ത്തി കൊണ്ട് മൈസൂരില്‍  24കാരന് ജീവന്‍ നഷ്ടമായിരുന്നു. ട്രക്കിടിച്ച് ഗുരുതര പരിക്കോടെ റോഡില്‍ വീണ യുവാവിനെ ആശുപത്രിയിലാക്കുന്നതിന് പകരം ഓടിക്കൂടിയവര്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയായിരുന്നു.

Read More >>