അഴിമതിക്കേസ്; കെജ്രിവാളിന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യുന്നു

ഡല്‍ഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക സേനയാണ് ചോദ്യം ചെയ്യുന്നത്

അഴിമതിക്കേസ്; കെജ്രിവാളിന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യുന്നു

അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അളിയന്‍ സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുന്നു. ഡല്‍ഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക സേനയാണ് ചോദ്യം ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന് സുരേന്ദര്‍ കുമാര്‍ വ്യാജ ബില്ലുകളും ഇന്‍വോയ്‌സുകളും സമര്‍പ്പിച്ചതായി ആരോപിച്ചാണ് കേസെടുത്ത് ചോദ്യം ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട രേഖകളുമായി പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. നഗരസഭയുടെ കരാര്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു സുരേന്ദര്‍ കുമാര്‍. റോഡ് ആന്റി കറപ്ഷന്‍ എന്ന എന്‍ജിഒ നേരത്തെ കെജ്രിവാള്‍ സുരേന്ദര്‍ കുമാറിനെ സഹായിച്ചതായി ആരോപിച്ച് രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ സംഘടന കോടതിയെ സമീപിച്ചിരുന്നു.