സത്യമാണ്...ഈ സുന്ദരിക്ക് ജീവനില്ല, പക്ഷെ ബുദ്ധിയുണ്ട്!

ചൈനയില്‍ ഉള്ളതെല്ലാം ഡ്യൂപ്ലിക്കേറ്റ്‌ അല്ല, ജിയ ജിയെ പോലെയുള്ള ചില അതിശയങ്ങളും അവര്‍ക്കുണ്ട്!

സത്യമാണ്...ഈ സുന്ദരിക്ക് ജീവനില്ല, പക്ഷെ ബുദ്ധിയുണ്ട്!

ഒഴുകിക്കിടക്കുന്ന കറുത്ത നീണ്ട മുടി, പരമ്പരാഗത ചൈനീസ്‌ വേഷം, ജീവന്‍ തുടിക്കുന്ന കണ്ണുകളും ശരീരഭാഗങ്ങളും...കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ഒരു സുന്ദരിയാണ് ഇവള്‍.

ജിയ ജിയ ചെറിയ രീതിയില്‍ വിശേഷങ്ങള്‍ പറയും, നിങ്ങളുടെ തമാശയ്ക്കു പുഞ്ചിരിച്ചെന്നിരിക്കാം, ചിലപ്പോള്‍ ഇഷ്ട്ടപ്പെട്ടില്ല എന്ന് മുഖഭാവത്തിലൂടെ വ്യക്തമാക്കിയെന്നുമിരിക്കാം. ഇനിയുള്ള കാലത്തില്‍ ഇങ്ങനെയുള്ള സുന്ദരീ- സുന്ദരന്മാര്‍ക്കു ഏറെ പ്രാധാന്യമുണ്ടാകുമെന്നു അവളെ ഉണ്ടാക്കിയ ഷെന്‍ പറയുന്നു.


മനുഷ്യരൂപത്തോട് വളരെയടുത്തു സാമ്യമുള്ള റോബോട്ടാണ് ജിയ ജിയ. ഇത്തരത്തില്‍ ചൈനയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ റോബോട്ട് കൂടിയാണ് ഇത്. ജിയ ജിയ ജീവനില്ലാത്ത വസ്തുവാണ് എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും പറയാന്‍ കൂടി സാധിക്കില്ല. ഒരു സുന്ദരിയുടെ എല്ലാ സങ്കല്‍പ്പങ്ങളോടും ഇണങ്ങുന്ന ഇത് കൃത്രിമ വിജ്ഞാനമുള്ള റോബോട്ടാണ്.ചൈനയിലെ യുണിവേര്‍സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയിലെ എഞ്ചിനീയര്‍മാരാണ് ജിയ ജിയയെ ഉണ്ടാക്കിയത്. ടീം ലീഡര്‍ ഷെനിന് ഇവള്‍ തന്‍റെ സുന്ദരിയായ മകളാണ്. യുബിഎസ് ക്രമീകരിച്ച ഒരു പരിപാടിയില്‍ ജിയ ജിയയെ അവതരിപ്പിക്കുമ്പോള്‍ ഷെനിന് അഭിമാനിയായ ഒരു പിതാവിന്‍റെ ഭാവങ്ങളായിരുന്നു. 


വരുന്ന 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈനയിലെ ഹോട്ടലുകളിലും ആശുപത്രികളിലും വീടുകളിലും ഇതുപോലെയുള്ള റോബോട്ടുകളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക എന്ന് ചെന്‍ പറയുന്നു.

പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമല്ല കൃത്രിമ വിജ്ഞാനമുള്ള റോബോട്ടുകള്‍ ചെയ്യുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിജ്ഞാനം ഉപയോഗിച്ചു പ്രതികരിക്കാനുള്ള കഴിവ് കൂടിയുണ്ട് ഇത്തരം റോബോട്ടുകള്‍ക്ക്.

കാലാവസ്ഥയെ കുറിച്ചു വാചാലയായിരുന്ന ജിയ ജിയ ഇടയ്ക്ക് തന്റെ അടുത്ത നിന്നയാളോട് 'നിങ്ങളെ കാണാന്‍ സുന്ദരനാണല്ലോ എന്ന് പ്രശംസിക്കാനും മറന്നില്ല'.

'നിനക്കൊരു ബോയ്‌ഫ്രണ്ട് ഉണ്ടോ?' എന്ന അയാളുടെ മറുചോദ്യത്തിന് ഉടനടി ചെറു പുഞ്ചിരിയോടെ മറുപടിയും എത്തി-" ഹേയ്..എനിക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഇഷ്ടം"

ഇനി ഷെന്‍ തന്നെ പറഞ്ഞാലും ജിയ ജിയക്ക് ജീവനില്ല എന്ന് വിശ്വസിക്കാത്തത്ര മതിപ്പിലായിരുന്നു സദസ്സ്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ റോബോട്ടിന്റെ കൃത്രിമ വിജ്ഞാനം മെച്ചപ്പെടുത്തുന്ന ജോലിയിലാണ് താനും തന്റെ ടീമും എന്ന് ഷെന്‍ പറയുന്നു.

കൃതിമ വിജ്ഞാനമുള്ള പല ഇലക്ട്രോണിക് ഉപകരണങ്ങളും നിര്‍മ്മിക്കപ്പെടുന്നുണ്ട് എങ്കിലും കാഴ്ചയിലും പ്രവര്‍ത്തിയിലും ജീവന്‍ തുടിക്കുന്ന ഒരു റോബോട്ട് ഇതാദ്യമാണ്.

Read More >>