ഒരാഴ്ചയ്ക്കകം കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീം കോടതി

മാർച്ച് 2014 മുതൽ കമ്മീഷനിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്താൻ ഇത്രയും കാലതാമസം എന്താണെന്നും പരമോന്നത കോടതി ആരാഞ്ഞു.

ഒരാഴ്ചയ്ക്കകം കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീം കോടതി

മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ ജനറലിനെ ഒരാഴ്ചയ്ക്കകം നിയമിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മിഷനിലെ മറ്റു അംഗങ്ങളെ നാല് ആഴ്ചകൾക്കുള്ളിൽ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

“കോടതി ഈ വിഷയം പരിഗണനയ്ക്കെടുത്താൽ നിങ്ങൾ (കേന്ദ്രസർക്കാർ) കുഴപ്പത്തിലാകും. അംഗങ്ങളെ നിയമിക്കാൻ നിങ്ങൾക്ക് നാല് ആഴ്ച സമയം അനുവദിക്കുന്നു. നാല് ആഴ്ചകൾക്കകം നിയനമങ്ങൾ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു,” കോടതി പറഞ്ഞു.


ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താത്തതിൽ ഡിസംബർ 2 നു സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാർച്ച് 2014 മുതൽ കമ്മീഷനിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്താൻ ഇത്രയും കാലതാമസം എന്താണെന്നും പരമോന്നത കോടതി ആരാഞ്ഞു.

ചെയർപേഴ്സനും ഡയറക്ടർ ജനറലും മറ്റു അംഗങ്ങളും ഇല്ലാതെ കമ്മീഷനു പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ ഇടപെടാത്തത് കൊണ്ട് കമ്മിഷൻ താറുമാറായെന്നും കാണിച്ച് അഡ്വൊക്കേറ്റ് രാധാകാന്ത ത്രിപാഠി നൽകിയ പരാതി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Read More >>