വിളര്‍ച്ചയുള്ള കുട്ടികള്‍ക്ക് മലേറിയ പിടിപ്പെടാനുള്ള സാധ്യതകള്‍ കുറവാണ് എന്ന് പഠനങ്ങള്‍

നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്. ഇ-ബയോ മെഡിസിന്‍ എന്ന മാഗസിനില്‍ ഈ പഠനത്തിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

വിളര്‍ച്ചയുള്ള കുട്ടികള്‍ക്ക് മലേറിയ പിടിപ്പെടാനുള്ള സാധ്യതകള്‍ കുറവാണ് എന്ന് പഠനങ്ങള്‍

കുട്ടി അനീമിയ ബാധിതാണെങ്കിലും ഇനി വിഷമിക്കേണ്ട കാര്യമില്ല, എന്നുമാത്രമല്ല സന്തോഷിക്കാനും ഒരു കാരണമുണ്ടെന്നു ആരോഗ്യരംഗത്തെ പുതിയ പഠനങ്ങള്‍ പറയുന്നു. അനീമിയ മലേറിയയെ പ്രതിരോധിക്കും എന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

വിളര്‍ച്ചയ്ക്കു പരിഹാരമായി അയണ്‍ ഗുളികകള്‍ കഴിക്കുന്ന കുട്ടികള്‍ക്ക് മലേറിയയെ പ്രതിരോധിക്കുന്ന ഈ അപൂര്‍വ്വ രക്ഷാകവചം ഉണ്ടാകില്ല എന്നും ഇവര്‍ പറയുന്നു.

നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്. ഇ-ബയോ മെഡിസിന്‍ എന്ന മാഗസിനില്‍ ഈ പഠനത്തിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഒരു വയസ്സ് മുതല്‍ ആറു വയസ്സുവരെയുള്ള വിളര്‍ച്ച ബാധിതരായ 135 കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചാണ് തങ്ങള്‍ മലേറിയയെ പ്രതിരോധിക്കാന്‍ വിളര്‍ച്ചയ്ക്കു സാധിക്കും എന്ന നിഗമനത്തില്‍ എത്തിയത്.

പതിവായി മലേറിയ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഗാംബിയയിലെ കുട്ടികളെയാണ് തങ്ങളുടെ പഠനത്തിനായി നിരീക്ഷിച്ചത്.

രക്തത്തിലെ അളവിനെ നിയന്ത്രിക്കാന്‍ കുട്ടികള്‍ക്ക് പതിവായി പോഷകമരുന്നുകള്‍ നല്‍കിയിരുന്നു, ഇവരില്‍ ഹീമോഗ്ലോബിന്‍ അളവ് ആവശ്യമുള്ള കുറഞ്ഞ തോതിലും കൂടിയ അളവിലും നിയന്ത്രിച്ചു നിര്‍ത്തിയിരുന്നു.

അനീമിയയുടെ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് സ്വാഭാവികമായി മലേറിയയെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇവരില്‍ രക്തത്തിലെ അയണിന്‍റെ അളവ് കൂടുന്നത് മലേറിയ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിച്ചിരുന്നു.

പ്രാരംഭ നിലയിലെ ഒരു പഠനം മാത്രമാണ് ഇതെങ്കിലും ഈ പഠനത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മലേറിയയെ പ്രതിരോധിക്കാന്‍ ഉള്ള നീക്കത്തിന് ഏറെ പ്രയോജനപ്പെടും എന്നുള്ളതിന് തര്‍ക്കമില്ല എന്നും ടീം ലീഡര്‍ മോര്‍ഗന്‍ പറയുന്നു.

Story by