'മോദി ജീ...മോദി ജീ..' നോട്ട് നിരോധനത്തിന് രാഷ്ട്രഭാഷയില്‍ ഒരു സുന്ദരകാവ്യം!

മോദിജി നോട്ട് നിരോധനത്തിലൂടെ നല്‍കിയ 'പണി' തല്യ്ക്കടിക്കുന്നത് പോലെയായി പോയി എന്ന് ഇവര്‍ പരിഹസിക്കുന്നു. തെരുവിലിറക്കി താങ്കള്‍ സ്വന്തം ജനതയെ അലക്കി വെളുപ്പിച്ചു,

നോട്ട് നിരോധനം നീണ്ട ക്യൂ മാത്രമല്ല സൃഷ്ടിച്ചത്, നര്‍മ്മം പകരുന്ന മനോഹരമായ പാരഡി ഗാനങ്ങള്‍ കൂടിയാണ്. പൂമരത്തെ നമ്മള്‍ ക്യൂ മരമാക്കി ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും നോട്ട് നിരോധനത്തെ പരിഹസിച്ചു ഒരു പാരഡി ഗാനം.

'മെ ചലി..മെ ചലി..' എന്ന ആര്‍.ഡി.ബര്‍മന്‍ ഗാനത്തിന് 'മോദി ജീ...മോദി ജീ..' എന്ന വരികള്‍ നല്‍കി ആലപിക്കുന്നത് രാഹുല്‍ രാം, സഞ്ജയ്‌ രജോറ എന്നിവരും, ഈ ഗാനത്തിന് വരികള്‍ എഴുതിയിട്ടുള്ളത് ഹാസ്യതാരമായ വരുണ്‍ ഗ്രോവറുമാണ്.


മോദിജി നോട്ട് നിരോധനത്തിലൂടെ നല്‍കിയ 'പണി' തല്യ്ക്കടിക്കുന്നത് പോലെയായി പോയി എന്ന് ഇവര്‍ പരിഹസിക്കുന്നു. തെരുവിലിറക്കി താങ്കള്‍ സ്വന്തം ജനതയെ അലക്കി വെളുപ്പിച്ചു,

ഇതെല്ലാം കള്ളപ്പണം പിടിച്ചെടുക്കാനാണ് എന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു.
രാജ്യം മുഴുവന്‍ ലൈനില്‍ നില്‍ക്കുമ്പോള്‍ താങ്കള്‍ സ്വന്തം ലൈന്‍ മാറ്റി എന്നും ഇവര്‍ പാടുന്നു.

ജനാധിപത്യത്തെ താങ്കള്‍ അങ്ങനെയും ഇങ്ങനെയുമാക്കി അടിയന്തരാവസ്ഥ സൃഷ്ടിച്ചു എന്ന് ഇവര്‍ പാടി നിര്‍ത്തുന്നു