ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമുള്ള 'ഡോര്‍ മാറ്റ്' ആമസോണില്‍ വില്‍പ്പനയ്ക്ക്; മാപ്പ് പറഞ്ഞു പിന്‍വലിക്കണം എന്ന് സുഷമ സ്വരാജിന്‍റെ താക്കീത്

കാനഡയിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം എന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമുള്ള

ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമുള്ള ഡോര്‍ മാറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ച ആമസോണ്‍ കാനഡയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.ഇതുമായി ബന്ധപ്പെട്ടു ഓണ്‍ലൈനില്‍ നല്‍കിയ പരസ്യം പിന്‍വലിക്കണം എന്നും കമ്പനി നിരുപാധികം മാപ്പ് പറയണം എന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

ഇല്ലാത്ത പക്ഷം ആമസോണ്‍ കമ്പനിയ്ക്ക് ഇന്ത്യന്‍ വിസ നിരോധിക്കുമെന്നും ഇപ്പോള്‍ അനുവദിച്ചിട്ടുള്ളവ ക്യാന്‍സല്‍ ചെയ്യുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.


കാനഡയിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം എന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടണ്‍, കാനഡ ഉള്‍പ്പെടെയുള്ള മറ്റ രാജ്യങ്ങളുടെ പതാകയുടെ നിറത്തിലും ആമസോണ്‍ ചവിട്ടി വില്‍പ്പനയ്‌ക്ക് വച്ചിട്ടുണ്ട്.