ആമസോണിനോട് ഒരു വാക്ക്...'ഇത് ഞങ്ങളുടെ മഹാത്മാവാണ്,നിങ്ങളുടെ ഉത്പന്നമല്ല'!

ഒരു ചെരുപ്പില്‍ ഗാന്ധിജിയുടെ വലത്തെ ചെവിയും കണ്ണടയുടെ ഭാഗവും പകുതി കഴുത്തും മാത്രമാണ് ഉള്ളത്. ചെരുപ്പിന്റെ ജോഡിയില്‍ മഹാത്മാവിന്റെ മുഖത്തിന്റെ ബാക്കി ഭാഗങ്ങള്‍ പ്രിന്‍റ് ചെയ്തിരിക്കുന്നു. അതായത് രണ്ടു ചെരുപ്പുകള്‍ ചേര്‍ത്തു വയ്ക്കുമ്പോഴാണ് ചിത്രം പൂര്‍ണ്ണമാകുന്നത്.

ആമസോണിനോട് ഒരു വാക്ക്...

ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറമുള്ള ഡോര്‍ മാറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചതില്‍ ഖേദം രേഖപ്പെടുത്തിയതിനു പിന്നാലെ ആമസോണ്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ചെരുപ്പുകള്‍ വില്‍പ്പനയ്ക്ക് വച്ചു.

ഗാന്ധി ചിത്രമുള്ള ചെരുപ്പുകള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ 1200 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്.

ഗ്രാഫിക് ഡിസൈന്‍ ചെയ്ത ചെരുപ്പുകള്‍ അതിമനോഹരമാണ് എന്നും ഇത് ആരെയും സന്തോഷിപ്പിക്കും എന്നും ഇവര്‍ പരസ്യവാചകമായി നല്‍കിയിട്ടുമുണ്ട്.

ഒരു ചെരുപ്പില്‍ ഗാന്ധിജിയുടെ വലത്തെ ചെവിയും കണ്ണടയുടെ ഭാഗവും പകുതി കഴുത്തും മാത്രമാണ് ഉള്ളത്. ചെരുപ്പിന്റെ ജോഡിയില്‍ മഹാത്മാവിന്റെ മുഖത്തിന്റെ ബാക്കി ഭാഗങ്ങള്‍ പ്രിന്‍റ് ചെയ്തിരിക്കുന്നു. അതായത് രണ്ടു ചെരുപ്പുകള്‍ ചേര്‍ത്തു വയ്ക്കുമ്പോഴാണ് ചിത്രം പൂര്‍ണ്ണമാകുന്നത്.

ത്രിവര്‍ണ്ണ പതാകയുടെ നിറമുള്ള ഡോര്‍ മാറ്റ് വില്‍ക്കാന്‍ പരസ്യം നല്‍കിയതിനു കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ആമസോണ്‍ കാനഡയ്ക്കെതിരെ ട്വിറ്ററിലൂടെ ശക്തമായ താക്കീത് നല്‍കിയിരുന്നു. പരസ്യം പിന്‍വലിച്ചു മാപ്പ് പറയാത്ത പക്ഷം കമ്പനിക്ക് അനുവദിച്ചിട്ടുള്ള ഇന്ത്യന്‍ വിസകള്‍ റദ്ദാക്കും എന്നായിരുന്നു സുഷമയുടെ പ്രസ്താവന.തുടര്‍ന്ന് ആമസോണ്‍ മാപ്പ് പറഞ്ഞു പരസ്യം പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ചിത്രം ചെരുപ്പില്‍ പ്രിന്‍റ് ചെയ്തു പരസ്യം നല്‍കിയിരിക്കുന്നത്.

Read More >>