നോട്ടു നിരോധനത്തിന്റെ ലക്ഷ്യത്തിൽ സർക്കാരിന് ആശയക്കുഴപ്പം: അമർത്യ സെൻ

നോട്ട് നിരോധനത്തിനെ അനുകൂലിക്കാത്തവർ കള്ളപ്പണത്തിനെ അനുകൂലിക്കുന്നവരാണെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണെന്ന് അമർത്യ സെൻ.

നോട്ടു നിരോധനത്തിന്റെ ലക്ഷ്യത്തിൽ സർക്കാരിന് ആശയക്കുഴപ്പം: അമർത്യ സെൻ

നോട്ടു നിരോധനം മൂലം ഉദ്ദേശിച്ച ലക്ഷ്യങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന് സാമ്പത്തികശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ അമർത്യ സെൻ പറഞ്ഞു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സെൻ നോട്ട് നിരോധനത്തിനേയും അതിന്റെ ഫലങ്ങളേയും വിമർശിച്ചത്.

ആറ് ശതമാനം മാത്രം വരാവുന്ന കള്ളപ്പണത്തിനെ പിടിക്കാനെന്ന് പറഞ്ഞ് തുടങ്ങിയ നോട്ട് നിരോധനം പതിയേ പണരഹിത സമ്പത്ത് വ്യവസ്ഥയിലേയ്ക്ക് മാറ്റിയത് നോട്ട് നിരോധനം കൊണ്ട് കള്ളപ്പണത്തിനെതിരായുള്ള യുദ്ധത്തിൽ വളരെ ചെറിയ സംഭാവനയേ തരുകയുള്ളൂ എന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടിയാൽ 10 % മാത്രം കള്ളപ്പണമേ കറൻസിയുടെ രൂപത്തിലുണ്ടാകൂ. അത് പിടിച്ചെടുത്താൽ മുഴുവൻ കള്ളപ്പണവും ഇല്ലാതാക്കാമെന്നത് അസാധ്യമാണെന്നും സെൻ പറഞ്ഞു.

നോട്ട് നിരോധനത്തിനെ അനുകൂലിക്കാത്തവർ കള്ളപ്പണത്തിനെ അനുകൂലിക്കുന്നവരാണെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ്. അത് ദുരുപയോഗം ചെയ്യാവുന്ന ഒരു രാഷ്ട്രീയ മുദ്രാവാക്യം ആണ്. സത്യം പുറത്ത് വരുക തന്നെ ചെയ്യും, എന്നാലും കുറച്ച് കാലത്തേയ്ക്ക് സർക്കാരിന് ജനങ്ങളുടെ വിശ്വാസം നിലനിർത്താനാകുമെന്നും സെൻ അഭിപ്രായപ്പെട്ടു.

Read More >>