രാജ്യത്ത് അസാധുവാക്കിയ കറന്‍സികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നു അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും അവകാശവാദം. തിരിച്ചെത്താത്ത നോട്ടുകള്‍ കള്ളപ്പണക്കാര്‍ക്ക് കത്തിച്ചുകളയേണ്ടിവരുമെന്നും കേരളത്തിലുള്‍പ്പെടെ ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ഈ അവകാശവാദങ്ങളാണ് ഇതോടെ പൊളിയുന്നത്.

രാജ്യത്ത് അസാധുവാക്കിയ കറന്‍സികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്

രാജ്യത്ത് അസാധുവാക്കിയ കറന്‍സികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് 15.04 ലക്ഷം കോടി രൂപയുടെ കറന്‍സികളാണു സര്‍ക്കാര്‍ റദ്ദാക്കിയത്. ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ 14.97 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സികള്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ടു പുറത്തുവിട്ടിരിക്കുന്നത്.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നു അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും അവകാശവാദം. തിരിച്ചെത്താത്ത നോട്ടുകള്‍ കള്ളപ്പണക്കാര്‍ക്ക് കത്തിച്ചുകളയേണ്ടിവരുമെന്നും കേരളത്തിലുള്‍പ്പെടെ ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ഈ അവകാശവാദങ്ങളാണ് ഇതോടെ പൊളിയുന്നത്.

വിപണിയിലുള്ള കറന്‍സികളില്‍ 20 മുതല്‍ 40 വരെ ശതമാനം കള്ളപ്പണമാണെന്നായിരുന്നു സര്‍ക്കാര്‍ നോട്ട് അസാധുവാക്കലിനു കാരണമായി പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നും നോട്ടു നിരോധനത്തിന്റെ ആദ്യ ദിവസങ്ങളില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. മൂന്നു ലക്ഷം കോടി മുതല്‍ അഞ്ചു ലക്ഷം കോടി വരെ രൂപ തിരിച്ചുവരില്ലെന്നായിരുന്നു സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍.

തിരിച്ചുവരാത്ത തുക ബജറ്റിലേക്കു വകമാറ്റി ദരിദ്രര്‍ക്കു നല്‍കുമെന്ന പ്രചാരണവും ചില ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഈ വാദങ്ങളുടെ മുനയൊടിച്ചുകൊണ്ടാണ് പുതിയ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read More >>