തെരഞ്ഞെടുപ്പിനു മുൻപ് ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് അഖിലേഷ് യാദവ്

ഫെബ്രുവരി 11 ന് ആരംഭിക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ബജറ്റ് അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എഴുതി.

തെരഞ്ഞെടുപ്പിനു മുൻപ് ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് അഖിലേഷ് യാദവ്

ഫെബ്രുവരി 11 ന് ആരംഭിക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബജറ്റ് അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഫെബ്രുവരി ഒന്നിനു ബജറ്റിൽ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ  നിർദ്ദേശം നൽകിയിരുന്നു.  എന്നാൽ ബജറ്റ് പ്രഖ്യാപനം നീട്ടി വയ്ക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.


പഞ്ചാബിലും ഗോവയിലും ഫെബ്രുവരി 4 നാണു വോട്ടെടുപ്പു നടക്കുക. ഫെബ്രുവരി 11 മുതൽ ഏഴ് ഘട്ടങ്ങളിലായി ഉത്തർ പ്രദേശിൽ വോട്ടെടുപ്പു നടക്കും. മാർച്ച് 11 നു ഫലങ്ങൾ പ്രഖ്യാപിച്ച് തുടങ്ങും.

അഡ്വൊക്കേറ്റ് എം എൽ ശർമ്മ നൽകിയ പൊതുതാല്പര്യ ഹർജിയിൽ തെരഞ്ഞെടുപ്പിനു ശേഷം ബജറ്റ് പ്രഖ്യാപനം മതിയെന്ന് പറഞ്ഞിരുന്നു. ജനപ്രിയമായ പ്രഖ്യാപനങ്ങൾ നടത്തി വോട്ടർമാരെ സ്വാധീനിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമെന്ന് കാണിച്ചായിരുന്നു ഹർജി.തെരഞ്ഞെടുപ്പ് പ്രമാണിച്ച് ബജറ്റ് നീട്ടി വയ്ക്കാനാവില്ലെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഇത്തവണ റെയിൽ വേ ബജറ്റും ചേർത്താണു ബജറ്റ് പ്രഖ്യാപിക്കുക.

Read More >>