ആകാശവാണി ഡൽഹിയിൽനിന്നുള്ള മലയാളം വാർത്താ പ്രക്ഷേപണം അവസാനിപ്പിക്കുന്നു

പ്രാദേശികഭാഷാപ്രക്ഷേപണങ്ങൾ അതാതു പ്രാദേശികനിലയങ്ങളിലേക്കു മാറ്റാനാണ് പ്രസാർഭാരതിയുടെ തീരുമാനം. മലയാളം, തമിഴ്, അസമീസ്, ഒഡിയ എന്നീ ഭാഷകളിലുള്ള വാർത്താ പ്രക്ഷേപണമാകും, തുടക്കത്തിൽ ഡൽഹിയിൽ നിന്ന് പ്രാദേശിക നിലയങ്ങളിലേക്കു മാറുക.

ആകാശവാണി ഡൽഹിയിൽനിന്നുള്ള മലയാളം വാർത്താ പ്രക്ഷേപണം അവസാനിപ്പിക്കുന്നു

ആകാശവാണി മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലുള്ള വാർത്താ പ്രക്ഷേപണം അവസാനിപ്പിക്കുന്നു. ഇതുവരെ ഡൽഹി നിലയത്തിൽനിന്നും പ്രക്ഷേപണം ചെയ്തിരുന്ന പ്രാദേശിക വാർത്തകൾ അതതു പ്രാദേശിക നിലയങ്ങളിൽനിന്നും പ്രക്ഷേപണം  ചെയ്യണമെന്നാണു നിർദ്ദേശം.

മലയാളത്തിനു പുറമെ അസമീസ്, ഒഡിയ, തമിഴ് ഭാഷകളിലുള്ള വാർത്താ പ്രക്ഷേപണമാണ് ഇതോടെ അവസാനിപ്പിക്കുന്നത്. മലയാളം തിരുവനന്തപുരത്തെ നിലയത്തിൽനിന്നും അസമീസ് വാർത്തകൾ ഗുവാഹട്ടിയിൽനിന്നും ഒഡിയ കട്ടക്ക് നിലയത്തിൽനിന്നും തമിഴ് ചെന്നൈയിൽനിന്നും പ്രക്ഷേപണം ചെയ്യും. പ്രസാർഭാരതി വാർത്താ വിഭാഗം ഡയറക്ടർ ജനറലിനുവേണ്ടി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി കെ ആചാര്യ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പിന്നാലെ എല്ലാ ഭാഷകളും അതതു സംസ്ഥാനങ്ങളിലെ നിലയങ്ങളിലേക്കു മാറ്റാനാണ് പ്രസാർഭാരതി തീരുമാനിച്ചിരിക്കുന്നത്.

Read More >>