വായുമലിനീകരണം; 2015ല്‍ ഡല്‍ഹിയിലും മുംബൈയിലുമായി പൊലിഞ്ഞത് 80,665 ജീവനുകളെന്നു പഠനം

1995ല്‍ ഡല്‍ഹിയില്‍ വായു മലിനീകരണം മൂലം 19,716 പേരാണ് മരിച്ചതെങ്കില്‍ 20 വര്‍ഷത്തിനു ശേഷം ഇത് 48,651 ആയി വര്‍ധിച്ചു. മുംബൈയില്‍ 1995ല്‍ 19291 പേരാണ് ഇക്കാരണത്താല്‍ മരിച്ചതെങ്കില്‍ 2015 ആയപ്പോള്‍ ഇത് 32,014 ആയി ഉയര്‍ന്നു.

വായുമലിനീകരണം; 2015ല്‍ ഡല്‍ഹിയിലും മുംബൈയിലുമായി പൊലിഞ്ഞത് 80,665 ജീവനുകളെന്നു പഠനം

വായുമലിനീകരണത്തെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മുംബൈയിലുമായി 2015ല്‍ പൊലിഞ്ഞത് 80,665 ജീവനുകളെന്നു പഠനം. 2015ലെ മരണതോത് 1995 ലേതിന്റെ ഇരട്ടിയാണെന്നും പഠനം പറയുന്നു. 30 വയസ്സിനു മുകളിലേക്കുള്ളവരുടെ മാത്രം കണക്കാണിത്.

1995ല്‍ ഡല്‍ഹിയില്‍ വായു മലിനീകരണം മൂലം 19,716 പേരാണ് മരിച്ചതെങ്കില്‍ 20 വര്‍ഷത്തിനു ശേഷം ഇത് 48,651 ആയി വര്‍ധിച്ചു. മുംബൈയില്‍ 1995ല്‍ 19291 പേരാണ് ഇക്കാരണത്താല്‍ മരിച്ചതെങ്കില്‍ 2015 ആയപ്പോള്‍ ഇത് 32,014 ആയി ഉയര്‍ന്നു.

മുബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണു ഇതുസംബന്ധിച്ചു പഠനം നടത്തിയത്. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പുക, വ്യവസായശാലകളില്‍ നിന്നുള്ള പുക, നിര്‍മാണ മേഖലയില്‍നിന്നുള്ള പൊടി തുടങ്ങിയവ മൂലമാണ് മരണം സംഭവിക്കുന്നതെന്നാണ് കണ്ടെത്തല്‍.

കൂടാതെ 2015 ല്‍ ഈ രണ്ടു നഗരങ്ങളിലേയും സാമ്പത്തിക നഷ്ടം ഏകദേശം 70,000 കോടി രൂപയാണെന്നും പഠനം വ്യക്തമാക്കുന്നു. ഒരോ പത്തുവര്‍ഷം കൂടുമ്പോഴും ഡല്‍ഹിയിലും മുംബൈയിലും വായുമലിനീകരണം മൂലം ശ്വാസകോശ അസുഖങ്ങളും മറ്റു ആരോഗ്യപ്രശ്‌നങ്ങളും മരണവും കൂടി വരുന്നതായും കമല്‍ ജ്യോതി മാജിയുടെ നേതൃത്വത്തിലുള്ള പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 2025 ആകുമ്പോഴേക്കും ഡല്‍ഹി വായുമലിനീകരണ മരണത്തില്‍ ലോകത്ത് ഏറ്റവും മുന്നിലെത്തുമെന്നു മറ്റൊരു പഠനവും പറയുന്നു. 2050 ആകുമ്പോഴേക്കും ഈ കണക്കില്‍ കൊല്‍ക്കത്ത മുന്നിലെത്തുമെന്നും മെയിന്‍സിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രിയിലെ ഒരു കൂട്ടം ഗവേഷകര്‍ വിലയിരുത്തുന്നു.

Read More >>