എയര്‍ ഇന്ത്യ: ലോകത്തിലെ മോശം വിമാനങ്ങളില്‍ മൂന്നാം സ്ഥാനത്ത്

500 ല്‍ പരം ഏജന്‍സികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയത്

എയര്‍ ഇന്ത്യ: ലോകത്തിലെ മോശം വിമാനങ്ങളില്‍ മൂന്നാം സ്ഥാനത്ത്

എയര്‍ ഇന്ത്യയ്ക്ക് ഇതത്ര നല്ല കാലമല്ല. ലോകത്തിലെ ഏറ്റവും മോശം അന്താരാഷ്ട്ര വിമാനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് എയര്‍ ഇന്ത്യയ്ക്ക്.

ഏവിയേഷന്‍ ഇന്സൈട്സ് ഫ്ലൈറ്റ് സ്റ്റാട്സ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2016 ലെ ഏറ്റവും മോശം അന്താരാഷ്ട്ര ഫ്ലൈറ്റുകളില്‍ മൂന്നാം സ്ഥാനത്ത് എയര്‍ ഇന്ത്യ എത്തുന്നത്.

പട്ടിക ഇങ്ങനെ:

1. El Al (ഇസ്രായേല്‍)
2. Icelandair (ഐസ് ലാന്‍ഡ്‌)
3. Air India (ഇന്ത്യ)
4. Philippine Airlines (ഫിലിപ്പൈന്‍സ്)

5. Asiana Airlines (സൗത്ത് കൊറിയ)
6. China Eastern Airlines (ചൈന)
7. Hong Kong Airlines (ഹോങ്ങ്കൊങ്ങ്)
8. Air China (ചൈന)
9. Korean Air (കൊറിയ)
10. Hainan Airlines (ചൈന)

500 ല്‍ പരം ഏജന്‍സികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയത് എന്ന് ഫ്ലൈറ്റ്സ് സ്റ്റാട്സ് പറയുന്നു.

യാത്രക്കാരുടെ സംതൃപ്തി, കൃത്യനിഷ്ഠ,ജീവനക്കാരുടെ സമീപനം, വിശ്വാസ്യത, പണത്തിന്റെ മൂല്യം,സര്‍വീസ് തുടങ്ങിയ പല കാര്യങ്ങളും വിലയിരുത്തിയാണ് വിവരശേഖരണം നടത്തിയത് എന്നും ഇവര്‍ അറിയിച്ചു.

Read More >>