എയര്‍ ഇന്ത്യയില്‍ വനിതാ യാത്രക്കാര്‍ക്കായി സീറ്റ് സംവരണം ഏര്‍പ്പെടുത്തുന്നു

അടുത്ത കാലത്ത് ഒരു വനിതാ യാത്രക്കാരിയെ മറ്റൊരു യാത്രക്കാരന്‍ മനപ്പൂര്‍വ്വമായി അപമാനിച്ച സംഭവത്തിനു ശേഷമാണ് എയര്‍ ഇന്ത്യ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നത്.

എയര്‍ ഇന്ത്യയില്‍ വനിതാ യാത്രക്കാര്‍ക്കായി സീറ്റ് സംവരണം ഏര്‍പ്പെടുത്തുന്നു

എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ ഇനി വനിതകള്‍ക്കായി സീറ്റ് സംവരണം ഉണ്ടാകും. ജനുവരി 18 മുതല്‍ വിമാനത്തിന്റെ മുന്‍നിരയിലെ ആറു സീറ്റുകള്‍ ആയിരിക്കും സ്ത്രീകള്‍ക്കായി ഒഴിച്ചിടുക.

അടുത്ത കാലത്ത് ഒരു വനിതാ യാത്രക്കാരിയെ മറ്റൊരു യാത്രക്കാരന്‍ മനപ്പൂര്‍വ്വമായി അപമാനിച്ച സംഭവത്തിനു ശേഷമാണ് എയര്‍ ഇന്ത്യ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നത്.

മുംബൈ- നെവാര്‍ക്ക് യാത്രയ്ക്കിടെ ഒരു ബിസിനസ് ക്ലാസ് യാത്രക്കാരന്‍ ഇക്കണോമി സീറ്റ് ചോദിച്ചു വാങ്ങുകയും തൊട്ടടുത്തിരുന്ന യാത്രക്കാരി ഉറക്കമായപ്പോള്‍ അവരെ കടന്നു പിടിക്കുകയും ചെയ്തത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

തുടര്‍ന്നാണ് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യുന്ന തീരുമാനത്തില്‍ എയര്‍ ഇന്ത്യ എത്തുന്നത്. ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകളിലായിരിക്കും ഈ  സംവരണം. അന്താരാഷ്ട്ര യാത്രകളുടെ കാര്യത്തില്‍ പില്‍ക്കാലത്ത് തീരുമാനമെടുക്കും.

ഒരു വിമാനത്തില്‍ വനിതായാത്രക്കാര്‍ക്കായി സീറ്റ് സംവരണം ചെയ്യുന്നത് ലോകത്തില്‍ തന്നെ ഇതാദ്യമായിരിക്കും. ഇന്ത്യയിലെ മറ്റു ഗതാഗത സംവിധാനങ്ങളിലെല്ലാം വളരെ മുന്‍പ് തന്നെ വനിതകള്‍ക്കായി സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.