എയർ ഇന്ത്യയുടെ ദുബായ്-കൊച്ചി ഡ്രീംലൈനർ പ്രതിദിന സർവ്വീസ് ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിക്കുന്നു

പ്രാരംഭ ഓഫർ എന്ന നിലയിൽ എയർ ഇന്ത്യ ഈ സർവ്വീസിന് പ്രത്യേകനിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് - കൊച്ചി യാത്രയ്ക്ക് 275 ദിർഹമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തിൽ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ നിരക്ക് ലഭ്യമാകുക.

എയർ ഇന്ത്യയുടെ ദുബായ്-കൊച്ചി ഡ്രീംലൈനർ പ്രതിദിന സർവ്വീസ് ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിക്കുന്നു

എമിറേറ്റ്സ് മലയാളികൾക്ക് മികച്ച യാത്രാ നിരക്കുമായി എയർ - ഇന്ത്യയുടെ ദുബായ് - കൊച്ചി ഡ്രീംലൈനർ സർവ്വീസ് ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും. പ്രതിദിന സർവ്വീസായിരിക്കും ഉണ്ടായിരിക്കുക.

കൊച്ചിയിൽ നിന്നും രാവിലെ ഒമ്പതേകാലിന് പറന്നുയരുന്ന വിമാനം ദുബായിൽ ഉച്ചയ്ക്ക് 12.30ന് എത്തും. തിരികെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായിൽ നിന്നും കൊച്ചിയിലേക്കും വിമാനമുണ്ടാകും. ഇത് കൊച്ചിയിൽ വൈകിട്ട് 6.50 ന് എത്തും.

കുറഞ്ഞ സമയം, കൂടുതൽ സൗകര്യം എന്നിവയാണ് ഡ്രീംലൈനർ വിമാന ശ്രേണിയിൽ എയർ ഇന്ത്യ നൽകാനുദ്ദേശിക്കു

ന്ന സേവനം. ഒരു യാത്രക്കാരന് 40 കിലോ ലഗേജിനുള്ള അനുമതിയുണ്ടാകും.

പ്രാരംഭ ഓഫർ എന്ന നിലയിൽ എയർ ഇന്ത്യ ഈ സർവ്വീസിന് പ്രത്യേകനിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് - കൊച്ചി യാത്രയ്ക്ക് 275 ദിർഹമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തിൽ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ നിരക്ക് ലഭ്യമാകുക.

"2016 ന് മുമ്പ് വ്യോമയാന മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. എണ്ണ വിലയുടെ ചാഞ്ചാട്ടമാണ് ഇതിനു കാരണമായത്. ഇപ്പോൾ ഡോമസ്റ്റിക്ക്, അന്താരാഷ്ട്രാ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.

എയർ ഇന്ത്യയെ സംബന്ധിച്ചു കേരളം വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. അതിനാലാണ് ഡൽഹിയ്ക്ക് ശേഷം എയർ ഇന്ത്യ കൊച്ചിയിലേക്ക് ഡ്രീംലൈൻ സർവ്വീസ് ലഭ്യമാക്കിയിരിക്കുന്നത്" എന്നും എയർ ഇന്ത്യയുടെ റീജിയണൽ മാനേജർ മെൽവിൻ ഡിസിൽവ ദുബായിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു