സൈന നേവാള്‍ മലേഷ്യന്‍ മാസ്റ്റര്‍സ് സെമിയിലേക്ക് കടന്നു

പുരുഷന്മാരുടെ സിംഗിള്‍സില്‍ ലോക പത്തൊന്‍പതാം നമ്പര്‍ താരം അജയ് ജയറാം 21-13 21-8 എന്ന സ്കോറില്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയോട് പരാജയം സമ്മതിച്ചു പുറത്തായി.

സൈന നേവാള്‍ മലേഷ്യന്‍ മാസ്റ്റര്‍സ് സെമിയിലേക്ക് കടന്നു

ഇന്ത്യയുടെ ബാഡ്മിന്‍റ്റണ്‍ താരം സൈന നേവാള്‍ മലഷ്യന്‍ മാസ്റ്റര്‍സ് ടൂര്‍ണമെന്റില്‍ വനിതകളുടെ മത്സരത്തില്‍ സെമിഫൈനല്‍സിലെത്തി.

ഇന്തോനേഷ്യയുടെ ഫിട്രിയനിയെ തോല്‍പ്പിച്ചാണ് സൈന വിജയം നേടിയത്. 21-15, 21-14 എന്നായിരുന്നു ലീഡ് നിലവാരം.

തുടക്കത്തില്‍ വളരെയെളുപ്പത്തില്‍ തന്നെ ഫിട്രിയനി നാല് പോയിന്റ്‌ ലീഡ് നേടി. 11-6 എന്ന ലീഡ് സ്ഥാപിച്ചാണ് ഈ ഇന്തോനേഷ്യന്‍ താരം ഇടവേളയിലേക്ക് പോയത്. ഇടവേളയ്ക്ക് ശേഷമുള്ള മത്സരം സമനിലയിലേക്ക് കടന്നു. പിന്നീട് സൈനയ്ക്ക് അനുകൂലമായാണ് കാര്യങ്ങള്‍ നീങ്ങിയത്.

ഈ വിജയം തന്റെ പിതാവിനുള്ള ജന്മസമ്മാനമാണ് എന്നായിരുന്നു സൈനയുടെ പ്രതികരണം.

പുരുഷന്മാരുടെ സിംഗിള്‍സില്‍ ലോക പത്തൊന്‍പതാം നമ്പര്‍ താരം അജയ് ജയറാം 21-13 21-8 എന്ന സ്കോറില്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയോട് പരാജയം സമ്മതിച്ചു പുറത്തായി.

Story by
Read More >>