കോടതി കയറിയിറങ്ങുന്ന പകുതി അഭിഭാഷകരും വ്യാജന്‍മാരെന്നു ബാര്‍കൗണ്‍സില്‍

2012 ലെ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ 6.5 ലക്ഷം പേരെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാറിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതി കയറിയിറങ്ങുന്ന പകുതി അഭിഭാഷകരും വ്യാജന്‍മാരെന്നു ബാര്‍കൗണ്‍സില്‍

ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനത്തോളം പേര്‍ വ്യാജന്‍മാരാണെന്നു ബാര്‍ കൗണ്‍സില്‍. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍ നിയോഗിച്ച സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്. 55 മുതല്‍ 60 ശതമാനം പേര്‍ക്കു മാത്രമാണ് യഥര്‍ഥ യോഗ്യതകള്‍ ഉള്ളതെന്നു പ്രസ്തുത റിപ്പോര്‍ട്ട് ഉദ്ധരിച്ചു ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

2012 ലെ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ 6.5 ലക്ഷം പേരെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ കോടതി മുറികളില്‍ വ്യവഹാരങ്ങളുമായി കയറിയിറങ്ങുന്ന അഭിഭാഷകരില്‍ 45 ശതമാനത്തോളം പേരും വ്യാജന്‍മാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. 55 മുതല്‍ 60 ശതമാനം പേര്‍ക്കു മാത്രമാണ് വേണ്ടത്ര യോഗ്യതകള്‍ ഉള്ളതെന്ന് പരിശോധനയില്‍ വ്യക്തമായതായും ഇവരെ ഒഴിവാക്കുന്നത് അഭിഭാഷക വൃത്തിയുടെ മേന്മ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു.

ബാര്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയെ ചീഫ് ജസ്റ്റീസ് അഭിനന്ദിച്ചു. വ്യാജ ബിരുദമുള്ളവര്‍ മാത്രമല്ല, അഭിഭാഷക ബിരുദമില്ലാത്തവര്‍ പോലും കോടതികളില്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ്് അഭിഭാഷക സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനു സര്‍വകലാശാലകള്‍ പണം ആവശ്യപ്പെട്ടത് വന്‍ വിവാദമുയര്‍ത്തിയിരുന്നു.

Read More >>