പതഞ്ജലി പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ വ്യാജവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു പരസ്യ നിരീക്ഷണ ഏജന്‍സി

പതഞ്ജലിയുടെ ഭക്ഷ്യ-പാനീയ, ആരോഗ്യ സംരക്ഷണ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇവയില്‍ 21 പരസ്യങ്ങളില്‍ 17 പരസ്യങ്ങളും പരസ്യങ്ങളും ചട്ടങ്ങള്‍ ലംഘിക്കുന്നതാണ്. പതഞ്ജലി പരസ്യങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നു.

പതഞ്ജലി പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ വ്യാജവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു പരസ്യ നിരീക്ഷണ ഏജന്‍സി

യോഗ ഗുരു രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ വ്യാജവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു പരസ്യ നിരീക്ഷണ സമിതിയായ അഡ്വടൈസിങ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. പതഞ്ജലി ആയുര്‍വേദ് പുറത്തിറക്കിയ 33 പരസ്യങ്ങളില്‍ 25 എണ്ണവും വ്യാജവും ജനങ്ങളെ തെറ്റിതെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണു പരസ്യനിരീക്ഷണ സമിതിയുടെ കണ്ടെത്തല്‍.

പല പതഞ്ജലി ഉല്‍പന്നങ്ങളുടെയും പരസ്യത്തില്‍ അവകാശപ്പെടുന്ന ഗുണങ്ങള്‍ ഒന്നുംതന്നെയില്ലെന്നും എഎസ് സിഐ പറഞ്ഞു. 2015 ഏപ്രില്‍ മുതല്‍ 2016 ജൂലൈ വരെയുള്ള കാലയളവില്‍ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ 33 പരസ്യങ്ങള്‍ക്കെതിരെ ലഭിച്ച പരാതികളില്‍ ഏറിയ പങ്കും സത്യമാണെന്നും പരസ്യ നിരീക്ഷണ സമിതി വെളിപ്പെടുത്തി.


പതഞ്ജലിയുടെ ഭക്ഷ്യ-പാനീയ, ആരോഗ്യ സംരക്ഷണ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇവയില്‍ 21 പരസ്യങ്ങളില്‍ 17 പരസ്യങ്ങളും പരസ്യങ്ങളും ചട്ടങ്ങള്‍ ലംഘിക്കുന്നതാണ്. പതഞ്ജലി പരസ്യങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നു. മാത്രമല്ല ശാസ്ത്രീയത കൊണ്ടു വിശദീകരണം നല്‍കാനാകാത്തതുമാണ്- പരസ്യ നിരീക്ഷണ സമിതി വ്യക്തമാക്കുന്നു. പരസ്യങ്ങള്‍ തെറ്റുദ്ധരിപ്പിക്കുന്നതും വ്യജവുമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിസംബറില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള കോടതി പതഞ്ജലി ആയുര്‍വേദിക്സിന് പതിനൊന്ന് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

പതഞ്ജലിക്ക് പുറമെ മറ്റ് പല ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെയും എഎസ് സിഐയുടെ പരാമര്‍ശം ഉയര്‍ന്നിട്ടുണ്ട്. വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റാ മോട്ടോഴ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യൂബര്‍, ലോറിയല്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളും നിരീക്ഷണ ഏജന്‍സിയുടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങളില്‍ 80 ശതമാനത്തോളം പിന്‍വലിക്കുകയോ പരിഷ്‌കരിക്കുയോ ചെയ്യണമെന്നാണു പരസ്യ നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശം.

Read More >>