നോട്ടു നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടാക്കി; ബുദ്ധിമുട്ടുകൾ താത്കാലികം; പ്രണാബ് മുഖർജി

സാമ്പത്തിക ഇടപാടുകൾ സുതാര്യമാകുന്നതിന് നോട്ടു നിരോധനം വഴിവച്ചു. നോട്ട് അസാധുവാക്കൽ നടപടി നിമിത്തം രാജ്യത്തെ പണമിടപാടുകൾ കറൻസി രഹിതമാകും. കറൻസി രഹിത ഇടപാടുകൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

നോട്ടു നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടാക്കി; ബുദ്ധിമുട്ടുകൾ താത്കാലികം; പ്രണാബ് മുഖർജി

നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് കാരണമാക്കിയെന്നു രാഷ്ട്രപതി പ്രണാബ് മുഖർജി. എന്നാൽ ബുദ്ധിമുട്ടുകൾ താത്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക ഇടപാടുകൾ സുതാര്യമാകുന്നതിന് നോട്ടു നിരോധനം വഴിവച്ചു. നോട്ട് അസാധുവാക്കൽ നടപടി നിമിത്തം രാജ്യത്തെ പണമിടപാടുകൾ കറൻസി രഹിതമാകും. കറൻസി രഹിത ഇടപാടുകൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതികൾ ജനനന്മ ലക്ഷ്യമാക്കിയുള്ളതാണ്. ലോകത്ത് അതിവേഗം വളർച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകൂടിയാണ് ഇന്ത്യയുടേത്.

സഹിഷ്ണുതയും ക്ഷമ എന്നീ ആരോഗ്യകരമായ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കണം. അത് ജനാധിപത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗം (പൂർണ്ണരൂപം)

Read More >>