ബഹിരാകാശത്തു ബാങ്കുവിളി കേട്ട് കല്‍പന ചൗള ഇസ്ലാം ആയി: നടി മിനു മുനീര്‍

ഇടയ്ക്ക് ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകയായി മാറി നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ട മിനു കുര്യന്‍ പിന്നീടൊരു ദിവസം താന്‍ ഇസ്ലാം മതം സ്വീകരിച്ചെന്നും മിനു മുനീര്‍ എന്നു പേരു മാറ്റിയതായും പ്രഖ്യാപിക്കുകയായിരുന്നു

ബഹിരാകാശത്തു ബാങ്കുവിളി കേട്ട് കല്‍പന ചൗള ഇസ്ലാം ആയി: നടി മിനു മുനീര്‍

മതപ്രചാരണം സകല യുക്തികളേയും ലംഘിക്കുന്ന കാലത്തു വിചിത്രമായ കണ്ടുപിടുത്തവുമായി ഈയിടെ ഇസ്ലാം മതം സ്വീകരിച്ച നടി മിനു മുനീര്‍ രംഗത്ത്. ബഹിരാകാശ യാത്രയ്ക്കിടെ ബാങ്ക് വിളി കേട്ടതുകൊണ്ട് അന്തരിച്ച ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള ഇസ്ലാം മതം സ്വീകരിച്ചെന്നാണു മിനു പറയുന്നത്. ബഹിരാകാശ യാത്രയ്ക്കിടെ 24 മണിക്കൂറും കല്‍പ്പന ചൗള ബാങ്ക് വിളി കേട്ടെന്നാണ് ഒരു വീഡിയോയില്‍ പ്രത്യക്ഷയാകുന്ന മിനു പറയുന്നത്. ഇന്ത്യയടക്കമുള്ള വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ ബാങ്ക് വിളി നടക്കുന്നതു കൊണ്ട് ബഹിരാകാശത്ത് 24 മണിക്കൂറും ബാങ്ക് വിളി കേള്‍ക്കാം. ഇതു കേട്ട് ആശ്ചര്യം കൊണ്ട കല്‍പ്പന ഭൂമിയിലെത്തിയ ഉടന്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു - മിനു പറയുന്നു.
നേരത്തെ ക്രിസ്തുമത പ്രചാരണവുമായി നിരവധി വേദികളിലെത്തിയ മിനു പൊടുന്നനെയാണ് ഇസ്ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ക്രിസ്തുമതത്തെക്കുറിച്ചുള്ള തന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ വൈദികരടക്കമുള്ള ആര്‍ക്കും കഴിഞ്ഞില്ലെന്നും ഇസ്ലാമാണ് ശരിയായ മതമെന്ന് താന്‍ തിരിച്ചറിഞ്ഞതായും ഇവര്‍ പറഞ്ഞിരുന്നു. കേവല ശാസ്ത്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ബഹിരാകാശത്ത് ബാങ്ക് വിളി കേട്ടെന്ന പ്രസ്താവനയെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നുണ്ട്. അതേസമയം കല്‍പ്പന ചൗള മരിക്കുന്നതുവരെ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നതാണ് വാസ്തവം.

Read More >>