"ബോബനും മോളിയും വായിക്കൂ സാർ": ചിരി കുറ്റമാക്കിയ വിമൽജ്യോതി കോളേജിനു നേരെ പൊതുപ്രവർത്തകന്റെ വേറിട്ട പ്രതിഷേധം

ചിരിക്കും കരച്ചിലിനും മാത്രമല്ല, കീഴ്വായു വിടാനും മനുഷ്യന് മൗലികമായ സ്വാതന്ത്ര്യമുണ്ട്. ഇവ കുറ്റമായി കണക്കാക്കി ശിക്ഷിക്കാൻ കഴിയില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി 1989ലെ ഒരു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കോളേജിൽ നടന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 - ഫ്രീഡം ഓഫ് എക്സ്പ്രഷന്റെ നഗ്നമായ ലംഘനമാണ്.

"ബോബനും മോളിയും വായിക്കൂ സാർ": ചിരി കുറ്റമാക്കിയ വിമൽജ്യോതി കോളേജിനു നേരെ പൊതുപ്രവർത്തകന്റെ വേറിട്ട പ്രതിഷേധം

ചിരിച്ചതിനു പോലും ഫൈൻ അടിക്കുന്ന വിമൽജ്യോതി എൻജിനീയറിങ് കോളേജിനുനേരെ പൊതുപ്രവർത്തകന്റെ വേറിട്ട പ്രതിഷേധം. ഇരിട്ടി സ്വദേശി എ കെ ഷാജിയാണ് കോളേജ് പ്രിൻസിപ്പലിനു 'ബോബനും മോളിയും' പ്രസിദ്ധീകരണം അയച്ചുകൊടുത്ത് പ്രതിഷേധിച്ചത്.ചിരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്തിടത്തു ചിരിക്കാൻ വേണ്ടിയാണ് പ്രിൻസിപ്പലിനു
ഇങ്ങനൊരു ഉപഹാരമയച്ചതെന്ന് എകെ ഷാജി നാരദാ ന്യൂസിനോടു പറഞ്ഞു. കരയാനും ചിരിക്കാനുമുള്ള മനുഷ്യന്റെ മൗലികമായ അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ് കോളേജിൽ സംഭവിച്ചത്. ഒരു കുട്ടി ചിരിക്കുകയോ കരയുകയോ ചെയ്‌താൽ കോളേജിനു യാതൊരു കോട്ടവും സംഭവിക്കില്ല. അതുകൊണ്ടുതന്നെ കോളേജിനു ശിക്ഷിക്കാനുള്ള അവകാശവുമില്ല - എകെ ഷാജി പറഞ്ഞു.


[caption id="attachment_73226" align="alignleft" width="146"] എകെ ഷാജി[/caption]

ചിരിക്കും കരച്ചിലിനും മാത്രമല്ല, കീഴ്വായു വിടാനും മനുഷ്യനു മൗലികമായ സ്വാതന്ത്ര്യമുണ്ട്. ഇവ കുറ്റമായി കണക്കാക്കി ശിക്ഷിക്കാൻ കഴിയില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി 1989ലെ ഒരു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കോളേജിൽ നടന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 - ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്നും എകെ ഷാജി നാരദാ ന്യൂസിനോട് പറഞ്ഞു.

പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ശ്രദ്ധേയമായ അഴിമതി വിരുദ്ധ നിയമപോരാട്ടം നടത്തുന്ന പൊതുപ്രവർത്തകൻ ആണ് എകെ ഷാജി. ചിരിച്ചതിനും മുടിവെട്ടിയതിനും ഉൾപ്പെടെ ഫൈൻ ചുമത്തുന്ന വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് തലശ്ശേരി അതിരൂപതക്കു കീഴിലുള്ള സ്ഥാപനമാണ്. ലക്ഷക്കണക്കിനു രൂപ ഫൈൻ ഇനത്തിൽ മാനേജ്‌മെന്റ് സമ്പാദിക്കുന്നതായി തെളിയിക്കുന്ന കോളേജ് ഓഡിറ്റ് റിപോർട്ടുകൾ നേരത്തെ നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു.

Read More >>