ഇത് ചെറിയ ഭീഷണിയല്ല; അകാലിദള്‍ ആക്രമസക്തമായാല്‍ ആം ആദ്മി പ്രവര്‍ത്തകര്‍ പഞ്ചാബില്‍ ബാക്കിയുണ്ടാകില്ല എന്ന് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൌര്‍

ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രിയായ ഹരിയാന സ്വദേശിയ്ക്ക് പഞാബിന്റെ സംസ്ക്കാരം അറിയില്ല. ഇവിടെ ഒരു അന്യഗ്രഹ ജീവിയെപോലെയാണ് അദ്ദേഹം എന്ന് ഹര്‍സിമ്രത് കൌര്‍ പരിഹസിച്ചു.

ഇത് ചെറിയ ഭീഷണിയല്ല; അകാലിദള്‍ ആക്രമസക്തമായാല്‍ ആം ആദ്മി പ്രവര്‍ത്തകര്‍ പഞ്ചാബില്‍ ബാക്കിയുണ്ടാകില്ല എന്ന് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൌര്‍

പഞ്ചാബ് മുഖ്യമന്ത്രി പര്‍കാശ് സിംഗ് ബാദല്‍ ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരോട് ആക്രമാസക്തമായി പെരുമാറണം എന്ന് ആവശ്യപ്പെട്ടാല്‍ ആം ആദ്മി പ്രവര്‍ത്തകര്‍ ഒന്നും ബാക്കിയുണ്ടാകില്ല എന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൌര്‍ 

മുഖ്യമന്തി പര്‍കാശ്സിംഗിന് നേരെ കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ ചെരുപ്പെറിയാന്‍ ശ്രമിച്ചതിനെ കുറിച്ചു സൂചിപ്പിച്ചാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയുടെ മരുമകളാണ് ഹര്‍സിമ്രത് കൌര്‍


ഹര്‍സിമ്രത് കൌറിന്റെ ഭര്‍ത്താവും പഞാബിലെ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗിന്‍റെ സുരക്ഷാവാഹനത്തിനും നേരെ കഴിഞ്ഞ ദിവസം കല്ലേറ് നടന്നിരുന്നു. സിഖ് വിരുദ്ധ സംഘടനകളാണ് ഇതിനു പിന്നില്‍ എന്നാണ് പോലീസ് ഭാഷ്യമെങ്കിലും ആം ആദ്മിയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌ എന്നായിരുന്നു അകാലിദള്‍ പ്രചാരണം.

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തണം എന്ന ആപ് എം.പി ഭഗവത് മനിന്റെ പ്രസ്താവനയാണ് ഇതിനു അവലംബമായി അകാലിദള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രിയായ ഹരിയാന സ്വദേശിയ്ക്ക് പഞാബിന്റെ സംസ്ക്കാരം അറിയില്ല. ഇവിടെ ഒരു അന്യഗ്രഹ ജീവിയെപോലെയാണ് അദ്ദേഹം എന്ന് ഹര്‍സിമ്രത് കൌര്‍ പരിഹസിച്ചു. പഞ്ചാബിനെ സംബന്ധിച്ച പല കാര്യങ്ങളിലും അദ്ദേഹത്തിന് ഇരട്ടനയമാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read More >>